കേരളത്തിലെത്തിയതിന് പിന്നാലെ ബി.പി കൂടി മദനി കൊച്ചിയിലെ ആസ്പത്രിയില്‍

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ചികിത്സയില്‍ തുടരുന്നു. എന്നാല്‍ മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മദനി കേരളത്തിലെത്തിയത്. രാവിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിച്ചു. കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മദനിക്ക് ബി.പി കുറഞ്ഞിട്ടില്ല. ഇന്നലത്തെ അതേ നിലയില്‍ ആരോഗ്യ നില തുടരുകയാണ്. […]

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ചികിത്സയില്‍ തുടരുന്നു. എന്നാല്‍ മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മദനി കേരളത്തിലെത്തിയത്. രാവിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിച്ചു. കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മദനിക്ക് ബി.പി കുറഞ്ഞിട്ടില്ല. ഇന്നലത്തെ അതേ നിലയില്‍ ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെന്ന് പി.ഡി.പി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. രാത്രി 9 മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തിലെത്തിയതില്‍ സന്തോഷം എന്നാണ് വിമാനത്താവളത്തില്‍ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ടെന്നും അതാണ് കരുത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it