ഔഫ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ശേഷം ഒന്നാംപ്രതി ഇര്‍ഷാദിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി, റിമാണ്ട് നീട്ടി; എട്ട് വീട്ടുകാരില്‍ നിന്നും ഔഫിന്റെ രണ്ട് അമ്മാവന്‍മാരില്‍ നിന്നും മൊഴിയെടുത്തു
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഒന്നാംപ്രതി മുഹമ്മദ് ഇര്‍ഷാദിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇര്‍ഷാദിന്റെ റിമാണ്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രട്ട്(ഒന്ന്) കോടതി നീട്ടി. മുണ്ടത്തോട്-ബാവാനഗര്‍ റോഡില്‍ കൊല നടന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ കിഴക്കുമാറിയാണ് ഇര്‍ഷാദിന്റെ വീട്. സമീപത്തുള്ള എട്ടുവീട്ടുകാരില്‍ നിന്നും ഔഫിന്റെ രണ്ട് അമ്മാവന്‍മാരില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴിയെടുത്തു. അന്ന് രാത്രി റോഡില്‍ നിന്ന് ഒരുതരത്തിലുള്ള ബഹളവും […]

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഒന്നാംപ്രതി മുഹമ്മദ് ഇര്‍ഷാദിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇര്‍ഷാദിന്റെ റിമാണ്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രട്ട്(ഒന്ന്) കോടതി നീട്ടി. മുണ്ടത്തോട്-ബാവാനഗര്‍ റോഡില്‍ കൊല നടന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ കിഴക്കുമാറിയാണ് ഇര്‍ഷാദിന്റെ വീട്. സമീപത്തുള്ള എട്ടുവീട്ടുകാരില്‍ നിന്നും ഔഫിന്റെ രണ്ട് അമ്മാവന്‍മാരില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴിയെടുത്തു. അന്ന് രാത്രി റോഡില്‍ നിന്ന് ഒരുതരത്തിലുള്ള ബഹളവും കേട്ടില്ലെന്നാണ് എട്ടുവീടുകളിലെയും താമസക്കാര്‍ മൊഴി നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ഹസന്‍, ആഷിര്‍ എന്നിവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.