കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന യൂറോ നെഞ്ചോട് ചേര്‍ത്ത് സ്‌പെയിന്‍

മയാമി/മ്യൂനിച്ച്: ഇന്നലെ രാത്രി സൂര്യന്‍ അസ്തമിച്ചില്ല. ഫുട്‌ബോളിനോട് പ്രിയമുള്ളവരെല്ലാം ഉറങ്ങാതെ ഉരുണ്ട പന്തിന്റെ പിന്നാലെ കണ്ണുപായിച്ചു. ആവേശകരമായ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനക്ക് കിരീടധാരണം. യൂറോകപ്പില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് സ്പെയിന്‍ ചാമ്പ്യന്മാരായി.പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്കൊപ്പം അര്‍ജന്റീനന്‍ ആരാധകരും കരഞ്ഞ രാവ് കൂടിയായിരുന്നു. ഇരുടീമുകളും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കൊളംബിയയെ പരാജയപ്പെടുത്തി കിരീടത്തില്‍ […]

മയാമി/മ്യൂനിച്ച്: ഇന്നലെ രാത്രി സൂര്യന്‍ അസ്തമിച്ചില്ല. ഫുട്‌ബോളിനോട് പ്രിയമുള്ളവരെല്ലാം ഉറങ്ങാതെ ഉരുണ്ട പന്തിന്റെ പിന്നാലെ കണ്ണുപായിച്ചു. ആവേശകരമായ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനക്ക് കിരീടധാരണം. യൂറോകപ്പില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് സ്പെയിന്‍ ചാമ്പ്യന്മാരായി.
പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്കൊപ്പം അര്‍ജന്റീനന്‍ ആരാധകരും കരഞ്ഞ രാവ് കൂടിയായിരുന്നു. ഇരുടീമുകളും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കൊളംബിയയെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടത്. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.
അടിയും ഇടിയും ചവിട്ടുമെല്ലാം നിറഞ്ഞതായിരുന്നു കളത്തിന് അകത്തും പുറത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്നമായതോടെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്.
ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്‌ബോള്‍ ലോകം തത്സമയം കണ്ടു. കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്.
രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ സുന്ദര ഫിനിഷിംഗ് അര്‍ജന്റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു.

Related Articles
Next Story
Share it