പ്രണയനൈരാശ്യം; ഡി.വൈ.എഫ്.ഐ വനിതാനേതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി

പാലക്കാട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ കൊന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ. യുവതിയുടെ വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കിഴടങ്ങുകയായിരുന്നു. ഇരുവരും […]

പാലക്കാട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ കൊന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ. യുവതിയുടെ വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കിഴടങ്ങുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it