കുന്താപുരത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കുന്താപുരം: കുന്താപുരത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര നായിക് എന്നയാളാണ് അറസ്റ്റിലായത്. മെയ് 17ന് രാത്രിയാണ് സിദ്ധാപൂരിലെ വണ്ടാരു ഗ്രാമത്തിലെ കട്ടേകോട്‌ലുവില്‍ വെച്ച് ഭാര്യ അനിതയെ ഇയാള്‍ കൊലപ്പെടുത്തിയത്. 15 വര്‍ഷം മുമ്പാണ് സുരേന്ദ്ര അനിതയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. സുരേന്ദ്രന്‍ ദിവസവുംമദ്യപിച്ചുവന്ന് ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. മെയ് 17ന് രാത്രിയിലും പതിവുപോലെ മദ്യപിച്ചുവന്ന സുരേന്ദ്രന്‍ ഭാര്യയുമായി വഴക്കുകൂടി. […]

കുന്താപുരം: കുന്താപുരത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര നായിക് എന്നയാളാണ് അറസ്റ്റിലായത്. മെയ് 17ന് രാത്രിയാണ് സിദ്ധാപൂരിലെ വണ്ടാരു ഗ്രാമത്തിലെ കട്ടേകോട്‌ലുവില്‍ വെച്ച് ഭാര്യ അനിതയെ ഇയാള്‍ കൊലപ്പെടുത്തിയത്. 15 വര്‍ഷം മുമ്പാണ് സുരേന്ദ്ര അനിതയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. സുരേന്ദ്രന്‍ ദിവസവുംമദ്യപിച്ചുവന്ന് ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. മെയ് 17ന് രാത്രിയിലും പതിവുപോലെ മദ്യപിച്ചുവന്ന സുരേന്ദ്രന്‍ ഭാര്യയുമായി വഴക്കുകൂടി. തുടര്‍ന്ന് സുനിതയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു. പശുത്തൊഴുത്തില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു. അനിതയുടെ സഹോദരി ജയന്തിയാണ് ശങ്കരനാരായണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍നടത്തുകയും പിടികൂടുകയുമായിരുന്നു.

Related Articles
Next Story
Share it