മൈസൂരുവില്‍ 75കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനകത്തിട്ട് തീകൊളുത്തി; പേരമകന്‍ അറസ്റ്റില്‍

മൈസൂരു: 75 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനകത്തിട്ട് തീകൊളുത്തിയ സംഭവത്തില്‍ പേരമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ടില്‍ താമസിക്കുന്ന 23 കാരനായ സുപ്രീതിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു സാഗരകട്ടെയിലെ സുലോചന (75)യെ കൊലപ്പെടുത്തിയ കേസിലാണ് സുപ്രീത് അറസ്റ്റിലായത്. മെയ് 30ന് സാഗരകട്ടെ ഗ്രാമത്തിന് സമീപം വയോധികയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സംഭവസ്ഥലത്ത് നിന്ന് മുടിയുടെ സാമ്പിളുകളും മറ്റും ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനിടെ […]

മൈസൂരു: 75 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനകത്തിട്ട് തീകൊളുത്തിയ സംഭവത്തില്‍ പേരമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ടില്‍ താമസിക്കുന്ന 23 കാരനായ സുപ്രീതിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു സാഗരകട്ടെയിലെ സുലോചന (75)യെ കൊലപ്പെടുത്തിയ കേസിലാണ് സുപ്രീത് അറസ്റ്റിലായത്. മെയ് 30ന് സാഗരകട്ടെ ഗ്രാമത്തിന് സമീപം വയോധികയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സംഭവസ്ഥലത്ത് നിന്ന് മുടിയുടെ സാമ്പിളുകളും മറ്റും ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ സുപ്രീത് മുത്തശി സുലോചനയെ കാണാനില്ലെന്ന പരാതിയുമായി മൈസൂരു നഗരത്തിലെ നസര്‍ബാദ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സുപ്രീതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മുത്തശ്ശി തന്നെ ശകാരിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. മെയ് 28ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതി മുത്തശ്ശിയെ മര്‍ദിക്കുകയും തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാര്‍ട്ടണ്‍ പെട്ടിയിലാക്കി. മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്നറിയാന്‍ സുപ്രീത് ഒരു കൊറിയന്‍ വെബ് സീരീസ് കണ്ടിരുന്നു. ഇതില്‍ കണ്ട രംഗം മാതൃകയാക്കി മൃതദേഹമടങ്ങുന്ന പെട്ടി കാറിനകത്തിട്ടു. തുടര്‍ന്ന് മൃതദേഹം വച്ചിരുന്ന കാര്‍ പകല്‍ മുഴുവന്‍ സുപ്രീത് ഓടിക്കുകയും കായലിനരികില്‍ നിര്‍ത്തിയ ശേഷം കാറിന് തീകൊളുത്തുകയും ചെയ്‌തെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Related Articles
Next Story
Share it