പിതൃത്വത്തില്‍ സംശയം: രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു

മുംബൈ: പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടി കേശോരിയിലെ ഭാവേഷ് റൗത്ത് (34) ആണ് കുഞ്ഞിനെ കൊന്നത്. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാവേഷ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 18ന് മദ്യപിച്ചെത്തിയ ഭാവേഷ് കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഭണ്ഡാരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

മുംബൈ: പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടി കേശോരിയിലെ ഭാവേഷ് റൗത്ത് (34) ആണ് കുഞ്ഞിനെ കൊന്നത്. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാവേഷ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബര്‍ 18ന് മദ്യപിച്ചെത്തിയ ഭാവേഷ് കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഭണ്ഡാരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Related Articles
Next Story
Share it