രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല; വൈദ്യുതിതൂണിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി 60കാരന്‍

ജയ്പൂര്‍: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി തൂണിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി 60കാരന്‍. രാജസ്ഥാനിലെ ദോല്‍പൂരിലാണ് സംഭവം. അഞ്ച് മക്കളുടെ പിതാവായ സോഭരന്‍ സിംഗ് (60) ആണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. സോഭരന്‍ സിങ്ങിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി. സോഭരന്‍ സിംഗ് […]

ജയ്പൂര്‍: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി തൂണിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി 60കാരന്‍. രാജസ്ഥാനിലെ ദോല്‍പൂരിലാണ് സംഭവം. അഞ്ച് മക്കളുടെ പിതാവായ സോഭരന്‍ സിംഗ് (60) ആണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

സോഭരന്‍ സിങ്ങിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി. സോഭരന്‍ സിംഗ് ഹൈ-ടെന്‍ഷന്‍ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടന്‍ നാട്ടുകാര്‍ വൈദ്യുതി വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരന്‍ സിംഗ് കുടുംബത്തിന്റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വഴക്കും നടന്നിരുന്നു. തുടര്‍ന്നായിരുന്നു ഇലക്ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യ ഭീഷണി. പിന്നീട് കുടുംബാംഗങ്ങളെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.

Related Articles
Next Story
Share it