കോവാക്‌സിന്‍ മെയ്ഡ് ഇന്‍ ഇന്ത്യ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനും രാജ്യത്ത് അനുമതി
ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനും രാജ്യത്ത് അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കോവാക്‌സിനാണ് അനുമതി നല്‍കിയത്. വാക്സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ കോവാക്സിന്‍ ഇന്ത്യയില്‍ വിതരണം തുടങ്ങും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), പൂനെയിലെ നാഷണല്‍ […]

ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനും രാജ്യത്ത് അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കോവാക്‌സിനാണ് അനുമതി നല്‍കിയത്. വാക്സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ കോവാക്സിന്‍ ഇന്ത്യയില്‍ വിതരണം തുടങ്ങും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മ്മിച്ചത്. ജൂണ്‍ 29ന് മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതുമുതല്‍ നിരവധി വിവാദങ്ങള്‍ക്ക് കാരണമായ വാക്‌സിന്‍ കൂടിയാണ് ഇത്.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡിന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു.