സഹപാഠി തള്ളിയിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി

ബേക്കല്‍: സഹപാഠിയുടെ അക്രമത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി.സര്‍ക്കാര്‍ സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ കൈകള്‍ക്കാണ് ചലനശേഷി നഷ്ടപ്പെട്ടത്. ഫെബ്രുവരി ആറിന് വൈകിട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ സഹപാഠി ടാറിട്ട റോഡിലേക്ക് പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തലയും നെഞ്ചും അടിച്ച് റോഡിലേക്ക് വീണ കുട്ടിയുടെ രണ്ട് കൈകളും വീഴ്ചയുടെ ആഘാതത്തില്‍ തളര്‍ന്നുപോയി. ഒരാഴ്ചയോളം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിക്ക് ആഹാരം എടുത്ത് കഴിക്കാന്‍ സാധിക്കുന്നില്ല. […]

ബേക്കല്‍: സഹപാഠിയുടെ അക്രമത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി.സര്‍ക്കാര്‍ സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ കൈകള്‍ക്കാണ് ചലനശേഷി നഷ്ടപ്പെട്ടത്. ഫെബ്രുവരി ആറിന് വൈകിട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ സഹപാഠി ടാറിട്ട റോഡിലേക്ക് പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തലയും നെഞ്ചും അടിച്ച് റോഡിലേക്ക് വീണ കുട്ടിയുടെ രണ്ട് കൈകളും വീഴ്ചയുടെ ആഘാതത്തില്‍ തളര്‍ന്നുപോയി. ഒരാഴ്ചയോളം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിക്ക് ആഹാരം എടുത്ത് കഴിക്കാന്‍ സാധിക്കുന്നില്ല. കഴുത്തിലും തലയിലും കവചം വെച്ച് മാത്രമേ നടക്കാന്‍ കഴിയുന്നുള്ളൂ. പത്താംതരം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍വൈകിട്ട് നാലുമണിമുതല്‍ 5.30 വരെ ഇരുത്തി വായിപ്പിക്കുന്നുണ്ട്. ഇത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥിയെ സഹപാഠി പുസ്തകസഞ്ചി മറ്റ് കുട്ടികളെ ഏല്‍പ്പിച്ച ശേഷം പിറകിലൂടെ വന്ന് ശക്തിയായി തള്ളിയിടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുട്ടിയുടെ രക്ഷിതാവും ചികിത്സിച്ച മംഗളൂരു ആസ്പത്രിയിലെ ഡോക്ടറും ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് ബാലനീതി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുട്ടിയുടെ പത്താംതരം പരീക്ഷയെഴുതാന്‍ പകരം മറ്റൊരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

Related Articles
Next Story
Share it