അനിശ്ചിത്വത്തിനൊടുവില്‍ വേദിയായി; കോപ്പ അമേരിക്ക ബ്രസീലില്‍

ലൂക്ക്: കോവിഡ് സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലായിരുന്ന കോപ്പ അമേരിക്ക ഫുട്്ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്താന്‍ തീരുമാനമായി. അര്‍ജന്റീനയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റ് കോവിഡ് നിരക്ക് ഏറെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. അര്‍ജന്റീനയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അമേരിക്കയിലോ, ഇസ്രായേലിലോ നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരന്നു. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. 2020 ല്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. അര്‍ജന്റീനയോടൊപ്പം കൊളംബിയയും സംയുക്തമായാണ് കോപ്പ […]

ലൂക്ക്: കോവിഡ് സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലായിരുന്ന കോപ്പ അമേരിക്ക ഫുട്്ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്താന്‍ തീരുമാനമായി. അര്‍ജന്റീനയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റ് കോവിഡ് നിരക്ക് ഏറെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.

അര്‍ജന്റീനയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അമേരിക്കയിലോ, ഇസ്രായേലിലോ നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരന്നു. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. 2020 ല്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.

അര്‍ജന്റീനയോടൊപ്പം കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൊളംബിയ നേരത്തെ പിന്മാറിയിരുന്നു. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പായ കോപ്പ അമേരിക്കയ്ക്ക് 2016ല്‍ യുഎസ്എ ആതിഥേയത്വം വഹിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത് അന്നാണ്.

Related Articles
Next Story
Share it