ബോളിവുഡ് നടിമാരായ അഭിലാഷാ പാട്ടീലും ശ്രീപദയും കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ബോളിവുഡ് നടിമാരായ അഭിലാഷാ പാട്ടീല്‍, ശ്രീപദ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അഭിലാഷയുടെ അന്ത്യം. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ബോളിവുഡില്‍ അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിനൊപ്പം അഭിനയിച്ച ഛിച്ചോരെ അടക്കം ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് സിനിമകളില്‍ ശ്രദ്ധ നേടിയത്. 2015ല്‍ ഭോജ്പുരി സൂപ്പര്‍സ്റ്റാര്‍ രവി കിഷനൊപ്പവും അഭിനയിച്ചിരുന്നു. എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങിയ നടിയാണ് ശ്രീപദ. ബോളിവുഡിലെ […]

മുംബൈ: ബോളിവുഡ് നടിമാരായ അഭിലാഷാ പാട്ടീല്‍, ശ്രീപദ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അഭിലാഷയുടെ അന്ത്യം. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ബോളിവുഡില്‍ അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിനൊപ്പം അഭിനയിച്ച ഛിച്ചോരെ അടക്കം ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് സിനിമകളില്‍ ശ്രദ്ധ നേടിയത്. 2015ല്‍ ഭോജ്പുരി സൂപ്പര്‍സ്റ്റാര്‍ രവി കിഷനൊപ്പവും അഭിനയിച്ചിരുന്നു.

എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങിയ നടിയാണ് ശ്രീപദ. ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ച താരം ബട്വാര എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ഇവര്‍ പ്രശസ്തയായത്.

1980കളുടെ അവസാനം ഹൊറര്‍ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it