രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അംഗന്‍വാടികള്‍ സജീവമായി
കാഞ്ഞങ്ങാട്: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അംഗന്‍വാടികള്‍ സജീവമായതോടെ കുരുന്നുകള്‍ക്ക് ഇന്ന് ആഹ്ലാദ ദിനമായി. ഒന്നാം കോവിഡ്കാലം മുതലാണ് അംഗന്‍വാടികള്‍ അടച്ചിട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുമ്പോള്‍ ഇക്കൂട്ടത്തില്‍ പല കുട്ടികളും ചേര്‍ന്നെങ്കിലും അംഗന്‍വാടികള്‍ കാണാന്‍ പോലും കഴിഞ്ഞില്ല. പലരും എല്‍പി സ്‌കൂളുകളില്‍ പഠിക്കുകയാണ്. അതേസമയം പൊടുന്നനെ അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം അധ്യാപികമാരെയും ആയമാരെയും നെട്ടോട്ടമോടിച്ചു. പൊടുന്നനെ തുറക്കാനുള്ള തീരുമാനം പല ഒരുക്കങ്ങളും നടത്താന്‍ സമയം കിട്ടാതായതായി പരാതിയുണ്ട്. രണ്ടു വര്‍ഷമായി വീടുകളിലേക്ക് പോഷകാഹാരങ്ങള്‍ […]

കാഞ്ഞങ്ങാട്: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അംഗന്‍വാടികള്‍ സജീവമായതോടെ കുരുന്നുകള്‍ക്ക് ഇന്ന് ആഹ്ലാദ ദിനമായി. ഒന്നാം കോവിഡ്കാലം മുതലാണ് അംഗന്‍വാടികള്‍ അടച്ചിട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുമ്പോള്‍ ഇക്കൂട്ടത്തില്‍ പല കുട്ടികളും ചേര്‍ന്നെങ്കിലും അംഗന്‍വാടികള്‍ കാണാന്‍ പോലും കഴിഞ്ഞില്ല. പലരും എല്‍പി സ്‌കൂളുകളില്‍ പഠിക്കുകയാണ്. അതേസമയം പൊടുന്നനെ അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം അധ്യാപികമാരെയും ആയമാരെയും നെട്ടോട്ടമോടിച്ചു. പൊടുന്നനെ തുറക്കാനുള്ള തീരുമാനം പല ഒരുക്കങ്ങളും നടത്താന്‍ സമയം കിട്ടാതായതായി പരാതിയുണ്ട്. രണ്ടു വര്‍ഷമായി വീടുകളിലേക്ക് പോഷകാഹാരങ്ങള്‍ എത്തിച്ചു നല്‍കുകയായിരുന്നു. ഈ മാസം 28 വരെയുള്ള പോഷകാഹാരങ്ങളും വീട്ടില്‍ എത്തിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അംഗന്‍വാടിയിലേക്ക് വെറുംകൈയോടെ വന്നിരുന്ന കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികളും പോഷകാഹാരങ്ങളും ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുമായി വരേണ്ട അവസ്ഥയുണ്ടായതായി പരാതിയുണ്ട്. ഇതു രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പല അംഗന്‍വാടികളിലും ഗ്യാസ് സിലിണ്ടര്‍ പോലും നിറയ്ക്കാന്‍ പോലും സമയം കിട്ടിയിട്ടില്ലന്നും ആക്ഷേപമുണ്ട്.