ആദൂര്‍ പള്ളത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

ആദൂര്‍: ആദൂര്‍ പള്ളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരദേശം അടക്കമുള്ള പത്രങ്ങളുടെ ഏജന്റായ അബ്ദുല്‍ ഖാദറിന്റെ പള്ളത്തെ കടയിലേക്കാണ് പോസ്റ്റ് വീണത്. കടയുടെ ഓടുകളും മറ്റും തകര്‍ന്നു. വൈദ്യുതി നിലച്ച സമയമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അഡൂര്‍ ഭാഗത്തേക്ക് പോകുന്ന എച്ച്.ടി ലൈന്‍ അടക്കമുള്ള സ്ഥലം കൂടിയാണ് ഇത്. പോസ്റ്റ് നല്ല പോലെ ഉറപ്പിക്കാത്തതിനാലാണ് എച്ച്.ടി ലൈനിന്റെ പോസ്റ്റ് ഇളകി […]

ആദൂര്‍: ആദൂര്‍ പള്ളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരദേശം അടക്കമുള്ള പത്രങ്ങളുടെ ഏജന്റായ അബ്ദുല്‍ ഖാദറിന്റെ പള്ളത്തെ കടയിലേക്കാണ് പോസ്റ്റ് വീണത്. കടയുടെ ഓടുകളും മറ്റും തകര്‍ന്നു. വൈദ്യുതി നിലച്ച സമയമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അഡൂര്‍ ഭാഗത്തേക്ക് പോകുന്ന എച്ച്.ടി ലൈന്‍ അടക്കമുള്ള സ്ഥലം കൂടിയാണ് ഇത്. പോസ്റ്റ് നല്ല പോലെ ഉറപ്പിക്കാത്തതിനാലാണ് എച്ച്.ടി ലൈനിന്റെ പോസ്റ്റ് ഇളകി മറിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related Articles
Next Story
Share it