കൊച്ചി മെട്രോ വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് പുനരാരംഭിക്കുന്നത് 53 ദിവസത്തിന് ശേഷം

കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. 53 ദിവസത്തിന് ശേഷമാണ് മെട്രോ സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ആയിരിക്കും സര്‍വീസ് നടത്തുക. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പരമാവധി പണമിടപാടുകള്‍ ഒഴിവാക്കി […]

കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. 53 ദിവസത്തിന് ശേഷമാണ് മെട്രോ സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.

രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ആയിരിക്കും സര്‍വീസ് നടത്തുക. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പരമാവധി പണമിടപാടുകള്‍ ഒഴിവാക്കി കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കാനാണ് നിര്‍ദേശം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുകയെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുക.

Related Articles
Next Story
Share it