ഭാര്യയുടെ ഇച്ഛാശക്തി കൂട്ടായി; 50 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദിന് കേള്‍വി ശക്തി തിരികെകിട്ടി
അബൂദാബി: അന്‍പത് വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷം മുഹമ്മദ് ഹുസൈന് ഇപ്പോള്‍ തനിക്ക് ചുറ്റിലുമുള്ള ലോകത്തെ കേള്‍ക്കാം. പ്രിയപ്പെട്ടവരുടെ വിളികള്‍, നഗരത്തിരക്കുകളിലെ ബഹളങ്ങള്‍, താമസ സ്ഥലത്തെ ചിരപരിചിതരുടെ വര്‍ത്തമാനങ്ങള്‍ എന്നു വേണ്ട, ചുണ്ടനക്കങ്ങളും ആംഗ്യങ്ങളും കൂട്ടിവായിച്ചു മനസിലാക്കിയ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ശബ്ദം കൂട്ട്. നിശബ്ദതയുടെ അരനൂറ്റാണ്ടില്‍ 30 വര്‍ഷമായി ഒരുമിച്ചുള്ള ഭാര്യ തസ്ലിബാനുവിന്റെ ഇച്ഛാശക്തിയും യു.എ.ഇയിലെ മെഡിക്കല്‍ വൈദഗ്ധ്യവും ചേര്‍ന്നപ്പോള്‍ മാറിയത് രണ്ടു വയസില്‍ കേള്‍വിശക്തി നഷ്ടപെട്ട മുഹമ്മദിന്റെ ജീവിതമാണ്.ആസ്പത്രിയിലെ ജോലിയുടെ ഭാഗമായി കോക്ലിയര്‍ ഇംപ്ലാന്റുകളുടെ സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാരില്‍ […]

അബൂദാബി: അന്‍പത് വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷം മുഹമ്മദ് ഹുസൈന് ഇപ്പോള്‍ തനിക്ക് ചുറ്റിലുമുള്ള ലോകത്തെ കേള്‍ക്കാം. പ്രിയപ്പെട്ടവരുടെ വിളികള്‍, നഗരത്തിരക്കുകളിലെ ബഹളങ്ങള്‍, താമസ സ്ഥലത്തെ ചിരപരിചിതരുടെ വര്‍ത്തമാനങ്ങള്‍ എന്നു വേണ്ട, ചുണ്ടനക്കങ്ങളും ആംഗ്യങ്ങളും കൂട്ടിവായിച്ചു മനസിലാക്കിയ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ശബ്ദം കൂട്ട്. നിശബ്ദതയുടെ അരനൂറ്റാണ്ടില്‍ 30 വര്‍ഷമായി ഒരുമിച്ചുള്ള ഭാര്യ തസ്ലിബാനുവിന്റെ ഇച്ഛാശക്തിയും യു.എ.ഇയിലെ മെഡിക്കല്‍ വൈദഗ്ധ്യവും ചേര്‍ന്നപ്പോള്‍ മാറിയത് രണ്ടു വയസില്‍ കേള്‍വിശക്തി നഷ്ടപെട്ട മുഹമ്മദിന്റെ ജീവിതമാണ്.
ആസ്പത്രിയിലെ ജോലിയുടെ ഭാഗമായി കോക്ലിയര്‍ ഇംപ്ലാന്റുകളുടെ സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാരില്‍ നിന്ന് തസ്ലിക്ക് ലഭിച്ച വിവരങ്ങളും നിരന്തര പരിശ്രമങ്ങളുമാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്. ഒട്ടോളാറിംഗോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സീമ പുന്നൂസാണ് മുഹമ്മദിനെ കേള്‍വിയുടെ ലോകത്തേക്ക് തിരിച്ചെത്തിക്കാനുള്ള തസ്ലിയുടെ യാത്രയില്‍ പിന്തുണയായത്. ഭര്‍ത്താവിനെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു വര്‍ഷങ്ങളായുള്ള തസ്ലിയുടെ പരിശ്രമങ്ങള്‍ക്ക് പിന്നില്‍. പതിനേഴാം വയസില്‍ മുഹമ്മദ് നേരിട്ട ഗുരുതരമായ ഒരപകടത്തെപ്പറ്റി അദ്ദേഹത്തിന്റെ പെങ്ങള്‍ പറഞ്ഞത് തസ്ലിബാനുവിന്റെ ഓര്‍മയിലെന്നും ഭയമായി അവശേഷിച്ചിരുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ചികിത്സ മാര്‍ഗങ്ങള്‍ തേടാനുള്ള പ്രേരണ. കേള്‍വി തടസങ്ങള്‍ ഉണ്ടായിട്ടും തയ്യല്‍ക്കാരനായും അലക്ക് ജോലിയില്‍ സഹായിയായും പ്രവര്‍ത്തിക്കുകയായിരുന്നു മുഹമ്മദ്. മഹാമാരിക്കാലത്ത് മുഹമ്മദിന്റെ തൊഴില്‍ നഷ്ടമായതോടെ അബൂദാബിയിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ സി.എസ്.എസ്.ഡി മാനേജറായ തസ്ലിബാനുവായി കുടുംബത്തിന്റെ അത്താണി.
ഡോ. സീമ ക്ലിനിക്കല്‍ ഓഡിയോളജിസ്റ്റ് ഡോ. കിംലിന്‍ ജോര്‍ജിന്റെ പരിശോധനക്കായി മുഹമ്മദിനെ റഫര്‍ ചെയ്തു. രണ്ട് ചെവികളിലും കാര്യമായ കേള്‍വിക്കുറവ് കണ്ടെത്തി. സിടി, എം.ആര്‍.ഐ സ്‌കാനുകളില്‍ ഇരുചെവികളിലും അസ്ഥി നിക്ഷേപം ഉള്ളതായി സ്ഥിരീകരിച്ചു. ചെവിയിലെ രക്തക്കുഴലുകളോടും ആന്തരികഭാഗങ്ങളോടും ചേര്‍ന്ന് ഡ്രില്‍ ചെയ്യേണ്ട ഇമ്പ്‌ലാന്റിന് സങ്കീര്‍ണ്ണതകള്‍ ഏറെ. ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങള്‍ അറിഞ്ഞിട്ടും ശസ്തക്രിയയുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിച്ചു. ബുര്‍ജീല്‍ ഹോസ്പിറ്റലിലെ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനും ഇ.എന്‍.ടി കണ്‍സള്‍ട്ടന്റുമായ ഡോ. അഹമ്മദ് അല്‍ അമാദിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് മുഹമ്മദ് വിധേയനായി. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് അരനൂറ്റാണ്ടിന് ശേഷം ആദ്യമായി മുഹമ്മദ് തന്റെ കാതുകള്‍ കൊണ്ട് ഒരു ശബ്ദം കേള്‍ക്കുന്നത്. പ്രിയതമയുടെ ശബ്ദം മുഹമ്മദിന് കേള്‍പ്പിച്ചുകൊണ്ടാണ് മെഡിക്കല്‍ സംഘം ദൗത്യം പൂര്‍ത്തീകരിച്ചത്.