39 വര്‍ഷങ്ങള്‍ക്ക് ശേഷം തളങ്കര സ്‌കൂളിലെ 1982 ബാച്ച് ഓര്‍മ്മകളുടെ തണലില്‍ ഒത്തുകൂടി

തളങ്കര: മുപ്പത്തി ഒമ്പത് വര്‍ഷത്തിന് ശേഷം പഠിച്ച സ്‌കൂളില്‍ അവര്‍ വീണ്ടും ഒത്തുകൂടി. കളിതമാശകള്‍ പങ്കുവെച്ചും കലാലയകാല ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ സംഗമം ധന്യമാക്കി. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1982 ബാച്ച് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം മുസ്ലിം ഹൈസ്‌കൂളില്‍ ഓര്‍മ്മ തണലില്‍ ഒത്തുകൂടിയത്. സ്‌കൂളിലെ ഹൈടെക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണിലെ ഒരു ക്ലാസ് മുറിയിലേക്കുള്ള ഫര്‍ണിച്ചറുകളും നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ ലുക്മാനുല്‍ ഹക്കീം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണകുമാരിക്ക് കൈമാറി. പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, പി.ടി.എ. […]

തളങ്കര: മുപ്പത്തി ഒമ്പത് വര്‍ഷത്തിന് ശേഷം പഠിച്ച സ്‌കൂളില്‍ അവര്‍ വീണ്ടും ഒത്തുകൂടി. കളിതമാശകള്‍ പങ്കുവെച്ചും കലാലയകാല ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ സംഗമം ധന്യമാക്കി. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1982 ബാച്ച് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം മുസ്ലിം ഹൈസ്‌കൂളില്‍ ഓര്‍മ്മ തണലില്‍ ഒത്തുകൂടിയത്. സ്‌കൂളിലെ ഹൈടെക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണിലെ ഒരു ക്ലാസ് മുറിയിലേക്കുള്ള ഫര്‍ണിച്ചറുകളും നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ ലുക്മാനുല്‍ ഹക്കീം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണകുമാരിക്ക് കൈമാറി. പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവരും ഏറ്റുവാങ്ങി.
അസീസ് കടപ്പുറം, ഷുക്കൂര്‍ കോളിക്കര, എം. ഉമ്പായി പ്രസംഗിച്ചു. ഗ്രൂപ്പ് കണ്‍വീനര്‍ പി.കെ. സത്താര്‍ സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. മജീദ് കോളിയാട്, സുഹ്‌റ യഹ്‌യ, ജുമൈല ചിക്കു, ആയിഷ എന്‍.എ. നെല്ലിക്കുന്ന്, താഹിറ മജീദ്, എസ്.എ. ജമീല, ഖദീജ, ഹനീഫ പള്ളിക്കാല്‍, അഷ്‌റഫ് വൈറ്റ്, സാദിഖ് ഷമ്മ, കെ.എസ്. ജമാല്‍, മുഹസ്സിന്‍, പി.എം. ബഷീര്‍, കെ.കെ. ഹസൈനാര്‍, എം.എ.സലീം, ടി.എ.ഹക്കീം, എ. അബ്ദുല്‍ സത്താര്‍, ടി.എം. ഇബ്രാഹിം, ചന്ദ്രന്‍, എ. അബ്ദുല്‍ റഹീം, കെ.എ. മുഹമ്മദലി, അബ്ദുല്‍ ഖാദര്‍, പി.എ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി, സി.എ. അസീസ് സംബന്ധിച്ചു.

Related Articles
Next Story
Share it