ഉദുമയില്‍ പിടിയിലായ ദമ്പതികളടക്കമുള്ള സംഘത്തിന് മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികള്‍

ബേക്കല്‍: ഉദുമയില്‍ പിടിയിലായ നാലംഗസംഘത്തിന് എം.ഡി.എം.എ മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ചട്ടഞ്ചാലിലെ അബൂബക്കര്‍(37), ഭാര്യ ആമിന അസ്റ(23), കര്‍ണാടക സ്വദേശികളായ വാസിം(32), സൂരജ്(31) എന്നിവരെയാണ് 153 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തു.ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ പ്രദീപ് പി.കെ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് […]

ബേക്കല്‍: ഉദുമയില്‍ പിടിയിലായ നാലംഗസംഘത്തിന് എം.ഡി.എം.എ മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ചട്ടഞ്ചാലിലെ അബൂബക്കര്‍(37), ഭാര്യ ആമിന അസ്റ(23), കര്‍ണാടക സ്വദേശികളായ വാസിം(32), സൂരജ്(31) എന്നിവരെയാണ് 153 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തു.
ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ പ്രദീപ് പി.കെ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉദുമ പള്ളത്തുവെച്ച് നാലുപേരെയും അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജരില്‍ നിന്നും വില കൊടുത്ത് വാങ്ങിയ എം.ഡി.എം.എ മേല്‍പ്പറമ്പ് ഭാഗത്തുള്ള ഒരാള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലയിലുടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, സനീഷ്‌കുമാര്‍ എ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് ബി.എം, ഉണ്ണികൃഷ്ണന്‍, നികേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it