താലിബാന്‍ ഭരണം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ട്വന്റി20 ലോകകപ്പില്‍ കളിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തിയത് രാജ്യത്തെ ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു. കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ബോര്‍ഡിന്റെ പ്രതികരണം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം […]

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തിയത് രാജ്യത്തെ ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു. കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ബോര്‍ഡിന്റെ പ്രതികരണം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് അവിടെ നിന്നും പിന്തുണയുണ്ട്, ഷെഡ്യൂള്‍ അനുസരിച്ച് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കും.' ഹമീദ് ഷിന്‍വാരി പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ പ്രധാന കളിക്കാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷിദ് ഖാന്‍ ഇംഗ്ലണ്ടിലും നബി ദുബൈയിലുമാണ്. എന്നാല്‍ റാഷിദിന്റെ കുടുംബം കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ലോക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് നേരത്തെ നബിയും റാഷിദ് ഖാനും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഐപിഎല്‍ കളിക്കും.

പുതിയ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പില്‍ അഫ്ഗാന്‍ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബോര്‍ഡ് തന്നെ സ്ഥിരീകരിച്ചതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ അഫ്ഗാന്‍ കളിക്കും. ഇന്ത്യയും പാകിസ്താനും ന്യൂസിലാന്റും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്.

Related Articles
Next Story
Share it