അഫ്ഗാന്‍ പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു
ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ സംഭവവികാസങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് യോഗം വിളിച്ചത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ പുതിയ നയം സ്വീകരിക്കുന്നത് […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ സംഭവവികാസങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് യോഗം വിളിച്ചത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ പുതിയ നയം സ്വീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന. അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ ഇന്ത്യയിലെത്തിച്ചു. കഴിഞ്ഞ ദിവസം സൈനീക വിമാനങ്ങളില്‍ ഖത്തറിലെ ദോഹയിലേക്ക് മാറ്റിയവരെയാണ് അവിടെ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഖത്തര്‍ എയര്‍വേഴ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ യാത്രാവിമനങ്ങളില്‍ പല ഘട്ടങ്ങളായാണ് ഇവരെ ഡെല്‍ഹിയിലെത്തിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍ സ്വദേശികളും സംഘത്തിലുണ്ട്.
തജികിസ്ഥാന്‍ വഴിയും കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ നേരിട്ടും കൂടുതല്‍ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ഞൂറിലധികം ഇന്ത്യയ്ക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവരെ തടയുന്നതും തിരിച്ചയക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡെല്‍ഹിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാന്‍ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിക്ക് അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണോ കാര്യങ്ങള്‍ വിശദീകരിക്കാത്തതെന്നും എസ് ജയ്ശങ്കറിന്റെ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.