വക്കീല്‍ ആമദ്ച്ച ഒരു ഇതിഹാസം; മക്കളും...
അഭിഭാഷകരുടെ കോടതി മുറികളിലെ മഹാ മിടുക്കിനെ പ്രശംസിക്കുകയും അതൊരു വലിയ കഥയായി നാടാകെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവാണ്. മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉണ്ട വിഴുങ്ങി എന്നതുപോലുള്ള ചരിത്രങ്ങള്‍. പലരോടും ഞാന്‍ ആ 'ഉണ്ട' വിഴുങ്ങലിനെപ്പറ്റി അന്വേഷിച്ചു. കാസര്‍കോട്ടെ അഡ്വക്കേറ്റ് ആമദ്ച്ചയാണ് തായലങ്ങാടിയില്‍ തന്റെ ആഫീസിലിരുന്ന് ആ 'മള്ളൂര്‍ കഥ'യുടെ നേര് പറഞ്ഞത്. മള്ളൂരിന്റെ വാദങ്ങള്‍ കേട്ട ജഡ്ജ് ഉറ്റ സ്‌നേഹിതനായിരുന്നു. അവര്‍ നേരത്തെ പറഞ്ഞുറച്ചതനുസരിച്ച് മള്ളൂര്‍ ഉണ്ട വായിലിട്ടതും ഒരിടവേളയില്‍ കോര്‍ട്ടിനു പുറത്തെ വരാന്തയില്‍ ചെന്ന് വെടിയുണ്ട തുപ്പിക്കളഞ്ഞതും... […]
അഭിഭാഷകരുടെ കോടതി മുറികളിലെ മഹാ മിടുക്കിനെ പ്രശംസിക്കുകയും അതൊരു വലിയ കഥയായി നാടാകെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവാണ്. മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉണ്ട വിഴുങ്ങി എന്നതുപോലുള്ള ചരിത്രങ്ങള്‍. പലരോടും ഞാന്‍ ആ 'ഉണ്ട' വിഴുങ്ങലിനെപ്പറ്റി അന്വേഷിച്ചു. കാസര്‍കോട്ടെ അഡ്വക്കേറ്റ് ആമദ്ച്ചയാണ് തായലങ്ങാടിയില്‍ തന്റെ ആഫീസിലിരുന്ന് ആ 'മള്ളൂര്‍ കഥ'യുടെ നേര് പറഞ്ഞത്. മള്ളൂരിന്റെ വാദങ്ങള്‍ കേട്ട ജഡ്ജ് ഉറ്റ സ്‌നേഹിതനായിരുന്നു. അവര്‍ നേരത്തെ പറഞ്ഞുറച്ചതനുസരിച്ച് മള്ളൂര്‍ ഉണ്ട വായിലിട്ടതും ഒരിടവേളയില്‍ കോര്‍ട്ടിനു പുറത്തെ വരാന്തയില്‍ ചെന്ന് വെടിയുണ്ട തുപ്പിക്കളഞ്ഞതും... […]
അഭിഭാഷകരുടെ കോടതി മുറികളിലെ മഹാ മിടുക്കിനെ പ്രശംസിക്കുകയും അതൊരു വലിയ കഥയായി നാടാകെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവാണ്. മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉണ്ട വിഴുങ്ങി എന്നതുപോലുള്ള ചരിത്രങ്ങള്‍. പലരോടും ഞാന്‍ ആ 'ഉണ്ട' വിഴുങ്ങലിനെപ്പറ്റി അന്വേഷിച്ചു. കാസര്‍കോട്ടെ അഡ്വക്കേറ്റ് ആമദ്ച്ചയാണ് തായലങ്ങാടിയില്‍ തന്റെ ആഫീസിലിരുന്ന് ആ 'മള്ളൂര്‍ കഥ'യുടെ നേര് പറഞ്ഞത്. മള്ളൂരിന്റെ വാദങ്ങള്‍ കേട്ട ജഡ്ജ് ഉറ്റ സ്‌നേഹിതനായിരുന്നു. അവര്‍ നേരത്തെ പറഞ്ഞുറച്ചതനുസരിച്ച് മള്ളൂര്‍ ഉണ്ട വായിലിട്ടതും ഒരിടവേളയില്‍ കോര്‍ട്ടിനു പുറത്തെ വരാന്തയില്‍ ചെന്ന് വെടിയുണ്ട തുപ്പിക്കളഞ്ഞതും... ഈ തരം കഥകള്‍ ഒരു പ്രത്യേക സവര്‍ണ്ണ സമൂഹം കേന്ദ്രീകരിച്ചാകുമ്പോള്‍ ചിറകുകള്‍ ഏറെയുണ്ടാകും...ഇതെഴുതി തുടങ്ങാന്‍ കാരണം വക്കീല്‍ ആമദ്ച്ചായെ; ആ കുടുംബത്തെ, മക്കളെ പരാമര്‍ശിക്കാനാണ്. അതില്‍ സാറാ അബൂബക്കര്‍, വക്കീല്‍ ഹമീദ് എന്നിവരെ മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂ..
സര്‍ഗാത്മക കുടുംബം എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഒരു തറവാട്. ഐശ്വര്യം വഴിയുന്ന മുഖങ്ങള്‍... ചെംനാട് ആണ് ഇവരുടെ ആസ്ഥാന തറവാട്. ചന്ദ്രഗിരിയുടെ അക്കരെ ചെമ്മനാട്. എത്രയോ സര്‍ഗാത്മകതകളുടെ വിള നിലമാണ്. ആരുടെയും ശുപാര്‍ശയ്‌ക്കോ പത്രപരസ്യങ്ങള്‍ക്കോ പോകാതെ സ്വന്തം പ്രതിഭ തെളിയിച്ചവര്‍. ചെമ്മനാട്ടെ പ്രതിഭകളെ എഴുതാന്‍ തുടങ്ങിയാല്‍ എന്റെ ആയുസ് മുഴുവന്‍ വേണ്ടിവരും...
ഉദ്യോഗത്തിലായാലും കാര്‍ഷിക വൃത്തിയിലാണെങ്കിലും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തും ചെമ്മനാട് കാസര്‍കോടിന്റെ നളന്ദയോ വാര്‍ധയോ ഗുജറാത്തിലെ 'റസൂലിയാ' ഗ്രാമം പോലെയോ ഒക്കെ ആകുന്നു. നവീന കാലത്ത് കര്‍ണാടകത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ഇക്ബാല്‍ച്ച മാത്രം മതി; നൂറു നൂറു കഥകളുണ്ട് ആ പൊലീസ് ഉദ്യോഗ വൈഭവത്തിനു പിന്നില്‍.
വക്കീല്‍ ആമദ്ച്ച എന്ന അഹ്മദ് ചെംനാടാണ് ഇന്നത്തെ ഓര്‍മ്മകള്‍... അദ്ദേഹത്തിന്റെ പ്രഥമ പുത്രന്‍ അബ്ദുല്ല മലബാറില്‍ നിന്ന് ആദ്യമായി ചെന്നൈ പ്രസിഡന്‍സി കോളേജില്‍ പഠിക്കാന്‍ പോയ സമര്‍ത്ഥന്‍. ആ ജീവിതവും അവിടെ തന്നെ. മരണപ്പെട്ടതും മദ്രാസില്‍ തന്നെ.
ചെന്നൈ മലയാളി അസോസിയേഷന്‍ എന്ന് ഇന്നറിയപ്പെടുന്ന വിപുലമായ സംഘടനയ്ക്ക് പിന്നിലെ ആദ്യത്തെ 'തമിഴ് മലയാള സംഘം' അബ്ദുല്ലയും കൂട്ടുകാരും സ്ഥാപിച്ചതാണ്. പ്രേംനസീറും മറ്റും മദ്രാസില്‍ എത്തുമ്പോള്‍ അബ്ദുല്ലയുടെ സഹചാരികളായിരുന്നു. കാമരാജനാടാര്‍, അണ്ണാദുരൈ തുടങ്ങിയ നേതാക്കള്‍ക്കും അബ്ദുല്ല സുപരിചിതനായിരുന്നു. ഒരു വലിയ ഗ്രന്ഥമാണ് അബ്ദുല്ലയുടെ മദ്രാസ് ജീവിതം.
ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയായിരുന്നു. ദില്ലിയില്‍ സ്വന്തം ആവാസം കണ്ടെത്തിയ ഹബീബാണ് മറ്റൊരു മകന്‍.
പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്തെ ദില്ലി രാഷ്ട്രീയത്തിലും നയതന്ത്ര ഇടങ്ങളിലും സജീവ സാന്നിധ്യം വെളിപ്പെടുത്തിയ ഹബീബിന്റെ മകളാണ് പ്രശസ്ത നയനന്ത്ര വിദഗ്ധ നഗ്മ.
ഹബീബിന്റെ താഴെയുള്ള ഷംസുദ്ദീന്‍ ബ്രിട്ടനില്‍ പേരെടുത്ത ദിഷഗ്വരനായിരുന്നു. ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ അവഗാഹമുണ്ടായിരുന്ന ഷംസുദ്ദീന്റെ ചില ചികിത്സാ മുറകളെ ബ്രിട്ടീഷ് പാലസ് മുഖാന്തിരം പ്രശസ്തമായതിന്റെ മെഡിക്കല്‍ ജര്‍ണലുകള്‍ അക്കാലം ഏറെ പ്രശസ്തമായിരുന്നു. സാറാ അബൂബക്കര്‍ മറ്റൊരു മകള്‍. കന്നഡ സാഹിത്യത്തില്‍ നല്ലൊരു തൂവലിനുടമയാണ് സാറാ. അടുത്ത കാലത്ത് ദേശീയ അവാര്‍ഡിലൂടെ പ്രശസ്തമായി കുറച്ചുവിവാദങ്ങളും അഴിച്ചിട്ട 'ബ്യാരി' സാറയുടെ ഉള്‍മൂര്‍ച്ചയുള്ള രചനയാണ്. കാസര്‍കോടന്‍ പര്‍ദ്ദയിട്ട ഇത്തമാര്‍ വെന്തുനോവുന്ന ധീര വാഴ്‌വുകള്‍ നിറഞ്ഞ ചന്ദ്രഗിരിക്കരയില്‍ ഭാഷാ സൗകുമാര്യം കൊണ്ടും പാത്ര സൃഷ്ടിയിലും മികച്ചു നില്‍ക്കുന്നു. മംഗലാപുരത്ത് വിശ്രമ ജീവിതം നയിക്കുന്ന സാറയുടെ പേരമക്കളിലും സര്‍ഗ സാന്നിധ്യങ്ങള്‍ ഏറെയാണ്.
മറ്റൊരു മകനാണ്; ഉപ്പയുടെ പാത പിന്തുടര്‍ന്ന വക്കീല്‍ പി. അബ്ദുല്‍ ഹമീദ്.
നാടക അഭിരുചി ഏറെയുള്ള ഹമീദ് ധാരാളം സ്ത്രീ വേഷങ്ങള്‍ ടി.പി. അന്ത, താജ്അഹ്മദ്ച്ച തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
അഡ്വ.പി. ഹുസൈനും മറ്റും ചേര്‍ന്ന് കാസര്‍കോട് ബാര്‍ അസോസിയേഷന്‍ വാര്‍ഷിക കൂട്ടായ്മകള്‍ 70-80 കളില്‍ ബഹു കേമം ആയിരുന്നു.
ഏറ്റവും താഴെ ഹാഷിം...
കാസര്‍കോട് തളങ്കര ഭാഗത്തു നിന്ന് പട്ടാളത്തില്‍ ചേര്‍ന്ന് ഇതിഹാസങ്ങള്‍ വിരിയിച്ച ഏക വ്യക്തി; വക്കീല്‍ ആമദ്ച്ചാന്റെ ഈ മകന്‍ ആയിരിക്കും... ഇന്ന് ആര്‍ക്കുമറിയില്ല...
വലിയൊരു സ്വാതന്ത്ര്യ സമര സ്മരണകള്‍ പുതുക്കുന്ന ജവാന്‍ സ്മാരകം കാസര്‍കോട് ഉണ്ടാക്കാന്‍ നഗരസഭകള്‍ ഇനിയും വൈകിക്കൂടാ... ഹാഷിമിന്റെ സൈനിക സേവന ചരിത്രങ്ങള്‍ ഞാന്‍ ഏറെ കേട്ടത് ഉബൈദ്ച്ചയിലൂടെയാണ്. ഉബൈദ്ച്ചാന്റെ ഏക മകള്‍ സുഹ്‌റ ഹാഷിമിന്റെ മദ്രസാ സഹപാഠി കൂടിയായിരുന്നു.
തെരുവത്ത് ഭാഗത്ത് ഒരു കുഞ്ഞുറോഡ് 'ഹാഷിം' സ്മാരകമായി അശ്രദ്ധമായി ഒരു കൊച്ചു റോഡ് തളങ്കര ഭാഗത്തുണ്ട്.
വീട്ടുകാര്‍ക്ക് ഹാഷിമിന്റെ മയ്യത്ത് പോലും കാണാന്‍ ഒത്തില്ല എന്നതാണ് ആ ജീവിതത്തിന്റെ ദുരന്ത മുഖം.
ഞാന്‍ കാസര്‍കോട്ടെത്തും മുമ്പ് 1965ല്‍ ഹാഷിം മരിച്ചതായാണ് ഓര്‍മ്മ. ഇന്തോ-പാക്ക് യുദ്ധത്തിലാണ് ഹാഷിം ദുരന്തം ഏറ്റുവാങ്ങിയത്.
ഈ മക്കള്‍ ഇതിഹാസത്തിനപ്പുറം വക്കീല്‍ ആമദ്ച്ചാക്ക് മാത്രമായി ഒട്ടേറെ ചരിത്രങ്ങളുണ്ട്. അഡ്വ. മഹാബല ഭണ്ഡാരി, യു.പി. കുനിക്കുല്ലായ തുടങ്ങിയ പ്രശസ്ത അഭിഭാഷകര്‍ക്കൊപ്പം ആമദ് വക്കീല്‍ പോരു കോഴിയെപ്പോലെ കോടതി മുറിയില്‍ പൊരുതിയിട്ടുണ്ട്.
തികച്ചും ശാന്തമായ ആ പ്രകൃതം തന്നെ മതിയായിരുന്നു. പ്രതികള്‍ക്കും സാക്ഷി ഭാഗം വരുന്നവര്‍ക്കും സത്യം പറയാന്‍. അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ വക്കീല്‍ ആമദിന്റെ പ്രാഗത്ഭ്യങ്ങള്‍ പലതും എന്നോട് വിസ്തരിച്ചിട്ടുണ്ട്.
അതിലൊരു നല്ല നര്‍മ്മ കഥ ഓര്‍മ്മവരുന്നു. അക്കാലം കാസര്‍കോട്ടെ കോടതിയിലൊരു തീരേ ചിരിക്കാത്ത മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നു.
ഒരു ഹൈക്കോടതി ജഡ്ജിക്ക് സംഭവിച്ച 'ഗതികേട്' വക്കീല്‍ ആമദ്ച്ച വിവരിച്ച രീതി കേട്ട് മജിസ്‌ട്രേറ്റ് പൊട്ടിച്ചിരിച്ചതാണ് കഥ. തമിഴ്‌നാട്ടിലെ ബ്രഹ്മണരിലൊരാള്‍ സ്വന്തം പിതാവിന്റെ ശ്രാദ്ധമൂട്ടാന്‍ തക്ക സമയത്ത് ഒരു ബ്രാഹ്മണ പുരോഹിതനെ ലഭിക്കാതെ നട്ടം തിരിഞ്ഞു. വിഷണ്ണനായി നടക്കുമ്പോള്‍ കുളക്കരയില്‍ ഒരു പുരോഹിത വേഷധാരി വേദ മന്ത്രങ്ങളുരുവിട്ട് ബലി തര്‍പ്പണം നടത്തുന്നു. ഇതുകണ്ട ബ്രാഹ്മണന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. ശ്രാദ്ധം കഴിച്ച് പിതാക്കളെ തൃപ്തിപ്പെടുത്തി തരണം.. ബ്രാഹ്മണന്‍ സമ്മതിച്ചു. അയാളോടു മേല്‍വിലാസം വാങ്ങി. 12 മണിയോടെ ഊട്ട് നടത്താമെന്ന് ഏറ്റു. സംഭവം കൃത്യമായി നടന്നു. ബ്രാഹ്മണന് തൃപ്തി ആയി. പിറ്റേന്നത്തെ പത്രത്തില്‍ ബോക്‌സിട്ട് ഒരു വിശേഷ വാര്‍ത്ത. ഹൈക്കോടതി ജഡ്ജി മുത്തുസ്വാമി അയ്യര്‍ വേറൊരു ബ്രാഹ്മണ ഗൃഹത്തില്‍ ശ്രാദ്ധം ഉണ്ട കഥ. കോലാഹലമായി. വക്കീല്‍ ആഫീസുകളില്‍ ഈ സംഭവം ചിരിയോടു ചിരി.. കാസര്‍കോട്ടെ മജിസ്‌ട്രേറ്റും ചിരിച്ചു.