സാഹസിക വിനോദസഞ്ചാരം: താനൂരില്‍ നിന്നും നമുക്കുള്ള പാഠങ്ങള്‍
താനൂരിലെ സഹോദരങ്ങള്‍ക്ക് കണ്ണീര് പൂക്കള്‍...അപകടങ്ങള്‍ എല്ലാം തന്നെ അപ്രതീക്ഷിതവും പലപ്പോഴും വേണ്ടപ്പെട്ടവരുടെ വേര്‍പാടിലും നികത്താനാവാത്ത നഷ്ടങ്ങളിലേക്കുമൊക്കെ നമ്മെ തള്ളിയിടുമല്ലോ. തൊഴിലിടങ്ങളിലെ, അല്ലെങ്കില്‍ സാധാരണ യാത്രകളിലെ അപകടങ്ങളെക്കാളുപരി, പ്രിയപ്പെട്ടവരോടൊപ്പം ആഘോഷമായി നടത്തപ്പെടുന്ന വിനോദമുഹൂര്ത്തങ്ങള് ഒരപകടത്തിലും കണ്ണീരിലും പര്യവസാനിക്കുന്നത് വലിയ സങ്കടമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.പതിവു പോലെ സര്‍ക്കാര്‍ മെഷിനറി 'ഉണര്‍ന്നുപ്രവര്‍ത്തിക്കും'. എലികളെ പേടിച്ചു ഇല്ലം മുഴുവന്‍ ചുട്ടുകരിക്കും. ഉദ്യോഗസ്ഥപ്രഭുക്കള്‍ എല്ലാ ബോട്ടുകളും അരിച്ചു പെറുക്കി കുറ്റങ്ങള്‍ കണ്ടുപിടിച്ചു പൂട്ടി അരക്കിട്ടു സീല്‍ വച്ച് കരയിലേറ്റും. ടൂറിസ്റ്റു ബസ്സുകള്‍ക്ക് വെള്ളയടിച്ച […]
താനൂരിലെ സഹോദരങ്ങള്‍ക്ക് കണ്ണീര് പൂക്കള്‍...അപകടങ്ങള്‍ എല്ലാം തന്നെ അപ്രതീക്ഷിതവും പലപ്പോഴും വേണ്ടപ്പെട്ടവരുടെ വേര്‍പാടിലും നികത്താനാവാത്ത നഷ്ടങ്ങളിലേക്കുമൊക്കെ നമ്മെ തള്ളിയിടുമല്ലോ. തൊഴിലിടങ്ങളിലെ, അല്ലെങ്കില്‍ സാധാരണ യാത്രകളിലെ അപകടങ്ങളെക്കാളുപരി, പ്രിയപ്പെട്ടവരോടൊപ്പം ആഘോഷമായി നടത്തപ്പെടുന്ന വിനോദമുഹൂര്ത്തങ്ങള് ഒരപകടത്തിലും കണ്ണീരിലും പര്യവസാനിക്കുന്നത് വലിയ സങ്കടമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.പതിവു പോലെ സര്‍ക്കാര്‍ മെഷിനറി 'ഉണര്‍ന്നുപ്രവര്‍ത്തിക്കും'. എലികളെ പേടിച്ചു ഇല്ലം മുഴുവന്‍ ചുട്ടുകരിക്കും. ഉദ്യോഗസ്ഥപ്രഭുക്കള്‍ എല്ലാ ബോട്ടുകളും അരിച്ചു പെറുക്കി കുറ്റങ്ങള്‍ കണ്ടുപിടിച്ചു പൂട്ടി അരക്കിട്ടു സീല്‍ വച്ച് കരയിലേറ്റും. ടൂറിസ്റ്റു ബസ്സുകള്‍ക്ക് വെള്ളയടിച്ച […]
താനൂരിലെ സഹോദരങ്ങള്‍ക്ക് കണ്ണീര് പൂക്കള്‍...
അപകടങ്ങള്‍ എല്ലാം തന്നെ അപ്രതീക്ഷിതവും പലപ്പോഴും വേണ്ടപ്പെട്ടവരുടെ വേര്‍പാടിലും നികത്താനാവാത്ത നഷ്ടങ്ങളിലേക്കുമൊക്കെ നമ്മെ തള്ളിയിടുമല്ലോ. തൊഴിലിടങ്ങളിലെ, അല്ലെങ്കില്‍ സാധാരണ യാത്രകളിലെ അപകടങ്ങളെക്കാളുപരി, പ്രിയപ്പെട്ടവരോടൊപ്പം ആഘോഷമായി നടത്തപ്പെടുന്ന വിനോദമുഹൂര്ത്തങ്ങള് ഒരപകടത്തിലും കണ്ണീരിലും പര്യവസാനിക്കുന്നത് വലിയ സങ്കടമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.
പതിവു പോലെ സര്‍ക്കാര്‍ മെഷിനറി 'ഉണര്‍ന്നുപ്രവര്‍ത്തിക്കും'. എലികളെ പേടിച്ചു ഇല്ലം മുഴുവന്‍ ചുട്ടുകരിക്കും. ഉദ്യോഗസ്ഥപ്രഭുക്കള്‍ എല്ലാ ബോട്ടുകളും അരിച്ചു പെറുക്കി കുറ്റങ്ങള്‍ കണ്ടുപിടിച്ചു പൂട്ടി അരക്കിട്ടു സീല്‍ വച്ച് കരയിലേറ്റും. ടൂറിസ്റ്റു ബസ്സുകള്‍ക്ക് വെള്ളയടിച്ച പോലത്തെ മറ്റു ആചാരങ്ങള്‍ കൂടെ ഉടനടി ഉണ്ടാവും. 'പഴുതടച്ചസുരക്ഷ ഉറപ്പാക്കും' എന്ന ഗീര്‍വാണങ്ങളും ഉണ്ടാവും. എല്ലാം പതിവ് തിരക്കഥ പോലെ നടക്കും.
ടൂറിസം മേഖലയില്‍ വലിയ പ്രതീക്ഷകളര്‍പ്പിച്ചു മുന്നേറുന്ന ഒരു ജില്ലയാണ് കാസര്‍കോട്. ബേക്കല്‍, നീലേശ്വരം കേന്ദ്രീകരിച്ചുള്ള റിസോര്‍ട് ശൃംഖലകള്‍ നമ്മുടെ ജില്ലയിലാകമാനം ടൂറിസം എന്ന വ്യവസായത്തിന് അനുകൂലമായ വിത്തുകള്‍ പാകിയിട്ടുണ്ട്. നമ്മുടെ ചെറുപ്പക്കാര്‍ ആ മേഖലയില്‍ നിക്ഷേപം നടത്താനും തയാറാവുന്നുണ്ട്. ബന്ജീജമ്പിങ്, റോക്ക്ക്ലൈമ്പിങ്, സിപ്റൈഡുകള്, പാരഗ്ലൈഡിങ്, സ്കൂബാഡൈവിംഗ്, സര്‍ഫിങ്, മോട്ടോര്‍ സ്പോര്ട്സ്കള് തുടങ്ങിയവ എല്ലാം തന്നെ നമ്മുടെ പ്രദേശത്തുകൂടി ഉണ്ടായി വരികയാണ്. നമുക്ക് കുറച്ചു കൂടി പരിചിതമായ ഹൗസ്ബോട്ടുകള്‍, സ്പീഡ്ബോട്ടുകള് ഒക്കെ കുട്ടികളടക്കമുള്ള സംഘത്തോടൊപ്പമുള്ള വിനോദയാത്രക്കുപയോഗിക്കുന്നുണ്ടല്ലോ.
ജലവിനോദങ്ങളുടെ പ്രധാനപ്പെട്ട കേന്ദ്രം നീലേശ്വരം- വലിയ പറമ്പു ജലാശയങ്ങളാണ്. BRDCയുടെ നേതൃത്വത്തില്‍ നീലേശ്വരം കോട്ടപ്പുറത്തു രണ്ടു ബോട്ടുകളോട് കൂടി ആരംഭിച്ച ഹൗസ്ബോട്ടു പ്രൊജക്റ്റ് ഇന്ന് കേരളത്തിലെ ഒരു പ്രമുഖ വിനോദ സഞ്ചാരമേഖലയായി വളര്‍ന്നു. 32ലധികം ഹൗസ്ബോട്ടുകള്‍, മറ്റു ചെറുബോട്ടുകള്‍, കയാക്കിങ്, സ്പീഡ്ബോട്ടുകള് എന്നിവയടങ്ങിയ ഒരു ജലവിനോദകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. പുതിയ നിരവധി സംരംഭങ്ങളുമായി യുവാക്കളും തദ്ദേശീയരുടെ ചെറുസംഘങ്ങളും വരികയുമാണ്. കയ്യൂരിലെ പാലായി, ബേക്കല്പുഴ, തളങ്കര, ഉടുമ്പുന്തല എന്നിവിടങ്ങളിലൊക്കെ പുഴ കേന്ദ്രീകരിച്ചു ജലവിനോദകേന്ദ്രങ്ങള് ഇപ്പോള്‍ തന്നെയുണ്ട്. 14 പുഴകളുള്ള നാടാണ് നമ്മുടേത് എന്നത് ഇത്തരം സംരംഭങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
70 കിലോമീറ്ററുള്ള നമ്മുടെ കടല്തീരങ്ങള് മറ്റൊരു വലിയ സാഹസിക വിനോദമേഖലയായി വളരാന്‍ സാധ്യത ഉണ്ട്. ബേക്കല്‍ പള്ളിക്കര ബീച്ചില്‍ അത്തരം ബോട്ടിങ് സൗകര്യങ്ങള്‍ കോവിഡു കാലത്തിന് മുമ്പുണ്ടായിരുന്നു. കൂടാതെ ചില ഉത്സവ സീസണിലും മറ്റും ഇപ്പോളും കണ്ടുവരുന്നുണ്ട്. ജില്ലയിലെ മറ്റുപ്രദേശത്തേക്കും ഇത് ക്രമേണവളര്ന്നുവരും.
ഇന്ത്യാ മഹാരാജ്യത്ത് 65% ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണ്. അതിലേറെയും 20 -25 വയസ്സുകാരും. സ്വന്തമായി വരുമാനമുള്ള ഈ യുവാക്കള്‍ ധാരാളമായി യാത്രകള്‍ ചെയ്യും. സിരകളെ ത്രസിപ്പിക്കുന്ന സാഹസികതകളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കിഷ്ടമാണ്. ഇത്തരം ആക്ടിവിറ്റി ടൂറിസം വളര്‍ന്നുവരാന്‍ ജനസംഖ്യയിലെ ഇത്തരം പ്രത്യേകതകളും കൂടി കാരണമാണ്.
ലോകത്താകമാനം സാഹസിക വിനോദസഞ്ചാരം ആളുകളെ ആകര്‍ഷിക്കുന്ന സംഗതിയാണ്. ഇതിനു പേരുകേട്ട സ്ഥലങ്ങളിലൊക്കെ വലിയ നിയന്ത്രണങ്ങോളോട് കൂടിയാണ് ഇവയൊക്കെ നടത്തപ്പെടുന്നത്. ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണമേന്മ, സുരക്ഷാമാനദണ്ഡങ്ങള്‍, ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, സമയക്രമം, പരമാവധിഭാരം, ആളുകളുടെ എണ്ണം എന്നിവയിലൊക്കെ ഉള്ള നിയന്ത്രണങ്ങള്‍ എല്ലാം കൃത്യമായി പാലിക്കാന്‍ സംവിധാനങ്ങള്‍ അവിടെയൊക്കെ ഉണ്ട്. നടത്തിപ്പുകാരും സഞ്ചാരികളും ഒരുപോലെ അവയൊക്കെ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ചെറിയ വീഴ്ചകള്‍ അധികാരികള്‍ ഗൗരവമായി എടുക്കുകയും അത്തരം സംഗതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കുകയും ചെയ്യും.
എന്തുകൊണ്ടോ നമ്മുടെ സംസ്ഥാനത്ത് സാഹസികവിനോദസഞ്ചാരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ നിയമനിര്‍മാണം നടപ്പിലായിട്ടില്ല. വിവിധവകുപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഇവയൊക്കെ ഏകോപിപ്പിച്ചുകൊണ്ട് പോകുവാനുള്ള പ്രയാസം കൂടിയാവാം കാരണം. എന്നാല്‍ 2019 ലെ Kerala Adventure Tourism and Activity Based Tourism Safety & GuideLines എന്നത് ഈ മേഖലയില്‍ സര്‍ക്കാര്‍കൊണ്ടു വരാന്‍ ശ്രമിച്ച ചില കൃത്യമായ നിയന്ത്രണങ്ങള്‍ ആണ്. സാഹസിക വിനോദസഞ്ചാര യൂണിറ്റുകള്‍ തുടങ്ങാന്‍ ഓണ്‍ലൈനായി കേരള അഡ്വെഞ്ചര്‍ ടൂറിസം സൊസൈറ്റിയില്‍ (www. keralaadventure.org) അപേക്ഷ സമര്‍പ്പിച്ചു അംഗീകാരം വാങ്ങാവുന്നതാണ് . നമ്മുടെ ജില്ലയിലടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങ് യൂണിറ്റുകള്‍ സംസ്ഥാനത്ത് അല്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.
വിനോദസഞ്ചാരം, പ്രത്യേകിച്ചു സാഹസിക വിനോദപ്രവര്ത്തികള് വളരെ പ്രാരംഭദശയില്‍ ആണ് നമ്മുടെ ജില്ലയില്‍. ഹൗസ്ബോട്ടുകള്‍ ഒഴികെയുള്ള സംഗതികള്‍ എണ്ണത്തിലും വളരെ തുച്ഛമായിരിക്കും. എന്നാല്‍ ഈ മേഖലയില്‍ സഞ്ചാരികളില്‍ നിന്നുള്ള ഡിമാന്‍ഡ് വളരെ വലുതും നിരന്തരമായി വര്‍ധിച്ചു വരുന്നതുമായാണ് കാണുന്നത്. ഇവിടെയാണ് അധികാരികളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടത്. സുരക്ഷാ എന്നത് നിയമങ്ങള്‍ കൊണ്ട് മാത്രം ഉണ്ടാവണമെന്നില്ല. പൊതുവേ നിയന്ത്രണങ്ങള്‍ എന്ന് പറയുന്നത് ആളുകള്‍ക്ക് വലിയ താല്പര്യം ഇല്ലാത്ത കാര്യമാണല്ലോ. പ്രത്യേകിച്ചും നമ്മള് ഒരു വിനോദസഞ്ചാരസമയത്താണെങ്കില് പലരും ബുദ്ധിശൂന്യമായ സാഹസികത വരെ കാണിച്ചെന്നുവരും. നടത്തിപ്പുകാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും അധികാരമുള്ളവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടായാലേ ഈമേഖലയില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കൂ. കേവലമായ നിയമങ്ങള്‍ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കണമെന്നില്ല.
ചെറിയ കാര്യങ്ങളില്‍ നിന്നും തുടങ്ങി നമുക്ക് നമ്മുടേതായ സുരക്ഷാമാനദണ്ഡങ്ങള്‍ ഉണ്ടാക്കിയെടുക്കാം. DTPC , BRDC പോലുള്ള ഏജന്‍സികള്‍ക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ സ്വന്തമായ സുരക്ഷാമാനദണ്ഡങ്ങള്‍ ഏര്പ്പെടുത്താവുന്നതാണല്ലോ. നിലവില്‍ സംസ്ഥാനത്തുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ നടത്തിപ്പ് കരാറുകള്‍ കൊടുക്കുമ്പോള്‍ കരാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തണം. അത് വ്യക്തമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് കൂടി നിരന്തര പരിശോധന നടത്തി ഉറപ്പാക്കണം. ഉപകരണങ്ങള്‍ എല്ലാംതന്നെ സുരക്ഷിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്ളത് മാത്രംവാങ്ങുക. പരിശോധനകള്‍ നടത്തുകയും അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തുനടത്തുകയും ചെയ്യുക. ഉപയോഗിക്കുന്നവര്‍ക്കായി വ്യക്തമായ മാര്‍ഗ നിര്‍ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പരാതി പറയാനുള്ളഫോണ്നമ്പറുകള് ഒക്കെ പ്രദര്‍ശിപ്പിക്കുകയും വേണം. ഹൗസ് ബോട്ടുജീവനക്കാര്ക്ക്എല്ലാവര്ക്കും അഗ്നിരക്ഷട്രെയിനിങ് നല്‍കണം. തീകെടുത്താനുള്ള ഉപകരണങ്ങള്‍ എല്ലാ ബോട്ടുകളിലും ഉണ്ട് എന്ന് ഉറപ്പു വരുത്തണം. അത് ആളുകള്‍ക്ക് കാണാന്‍ തക്കവണ്ണം പ്രദര്‍ശിപ്പിക്കണം. ബോട്ടുകളിലും മറ്റും ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ബോട്ടുകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ കയറിയാല്‍ ലിഫ്റ്റുകളില്‍ എന്നപോലെ അലാറം അടിക്കണം. ലൈഫ്ജാക്കറ്റ് ധരിക്കാത്തവരെ യാതൊരു കാരണവശാലും ബോട്ടുകളില്‍ കയറ്റരുത്. അതും ടെക്നോളജി ഉപയോഗിച്ച് നിരീക്ഷിച്ചു നിയന്ത്രിക്കണം. ക്യാമറകള്‍ സ്ഥാപിച്ചു ഇത്തരം സ്ഥാപനങ്ങള്‍ അധികാരികള്‍ നിരീക്ഷിക്കുകയും വേണം. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ വലിയ തുക പിഴയായി ഈടാക്കണം. ജീവനക്കാര്‍ക്ക് മുഴുവന്‍ ട്രെയിനിങ് നല്‍കുകയും ജീവന് രക്ഷകാര്യങ്ങളില് പരിശീലനം നല്‍കുകയും വേണം. ക്രമേണ ഉപയോഗിക്കുന്നവരും നടത്തിപ്പുകാരും സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കാന്‍ തയ്യാറാവും. ജില്ലയിലെ ഹൗസ്ബോട്ടു ഓപ്പറേറ്റര്‍മാരുടെ സംഘടനാ സുരക്ഷാകാര്യങ്ങളിലെ ചില സംഗതികള്‍ സ്വന്തമായി ചെയ്തു വരുന്നു എന്നറിയുന്നതില്‍ സന്തോഷം. ബോട്ടുകളിലെ ജീവനക്കാര്‍ക്ക് അഗ്നിസുരക്ഷാ സംബന്ധമായ ട്രയിനിങ്ങുകള്‍ സ്വന്തം നിലക്ക് ഏര്‍പ്പാടാക്കി അവര്‍ മാതൃകകാട്ടി. അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും സുരക്ഷസംബന്ധമായ ട്രെയിനിങ്ങുകള്‍ നടത്തുവാന്‍ DTPC, BRDCഒക്കെ മുന്നിട്ടിറങ്ങണം. ഗോവയിലെ നാഷണല്‍ വാട്ടര്‍സ്പോര്‍ട്സ്(നൈഡസ്) സെന്റര്‍ ട്രെയിനര്‍മാരെ നീലേശ്വരത്തും വരുത്തി പണ്ട് കുറെ യുവാക്കള്‍ക്ക് BRDC പരിശീലനവും ലൈസന്‍സും നല്‍കിയിരുന്നു. അത്തരം സംഗതികള്‍ തുടര്‍ച്ചയായി ഉണ്ടാവണം. നിലവില്‍ പരിശീലനവും ലൈസന്‍സും ഉള്ള ജീവനക്കാരുടെ കുറവുണ്ട്. ബോട്ടുകളുടെയും മറ്റും സുരക്ഷാപരിശോധിക്കാന് നിലവില്‍ കണ്ണൂരില്‍ നിന്നുംകോഴിക്കോട് നിന്നും വേണം ഉദ്യോഗസ്ഥര്‍ എത്താന്‍. കാസര്‍കോട് പോര്ട്ട്ഓഫീസര്ക്ക് നിലവില്‍ അധികാരം ഇല്ലെന്നാണ് അറിയാന്‍ പറ്റിയത്. പ്രദേശത്തിന്റെ ഡിമാന്‍ഡ് അനുസരിച്ചു ഇവയിലൊക്കെ കാലോചിതമായ മാറ്റം വരണം. ചെറുവത്തൂര്‍ മടക്കര കേന്ദ്രീകരിച്ചു ഒരുവാട്ടര്‍ ആംബുലന്‍സ് ഉണ്ടാവുന്നതും ഹൗസ്ബോട്ടുകളിലെ സുരക്ഷക്ക് ആവശ്യമാണ്.
കേന്ദ്രീകൃതമായ നിയന്ത്രണങ്ങള്‍ കൂടാതെ അതാതുപ്രദേശങ്ങളില്‍ പ്രാദേശികമായ ജനകീയ ഉപദേശക /മോണിറ്ററിങ് സമിതികള്‍ ഉണ്ടാവുന്നതും ഒരുപരിധിവരെ നല്ലതായിരിക്കും. ബോട്ടുഓപ്പറേറ്റര്മാരും BRDC, DTPCHക്കെ ചേര്‍ന്നാല്‍ ഗുണപരമായ വലിയ മാറ്റം ഈമേഖലയില്‍ ഉണ്ടാക്കാന്‍പറ്റും.
താനൂര്‍ നമുക്കൊരു ചൂണ്ടുപലക ആവട്ടെ. നിയന്ത്രണങ്ങളൊടു കൂടിയതും അപകടരഹിതവുമായ സാഹസിക ജലവിനോദസൗകര്യങ്ങളുള്ള നാടായി കാസര്‍കോട് വളരട്ടെ...
-മണി മാധവന് നമ്പ്യാര്‍