സ്‌കൂളിലെത്താന്‍ സാഹസികത കാട്ടണം; പെര്‍വാട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം
കുമ്പള: ഹൈവേ വികസനത്തിന്റെ പേരില്‍ പെര്‍വാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി മതില്‍ കെട്ടി അടച്ചതിനാല്‍ കുട്ടികള്‍ക്ക് ഇനി കിലോമീറ്റര്‍ ദൂരം നടക്കണം. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മെയിന്‍ റോഡിലേക്കുള്ള വഴി അടക്കുകയും എന്നാല്‍ ബസ് സ്റ്റോപ്പ് മെയിന്‍ റോഡില്‍ തന്നെ നില നിര്‍ത്തുകയും ചെയ്തതിനെതുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ദുര്‍ഗതി.അപകടകരമായ വിധത്തിലാണ് ഇപ്പോള്‍ ഇവിടെ കുട്ടികള്‍ മുറിച്ചു കടക്കുന്നത്. ആശങ്കയിലായ രക്ഷിതാക്കള്‍ ഈ വിഷയം ബാലവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നവംബര്‍ 19ന് കമ്മീഷന്‍ ഓണ്‍ലൈന്‍ […]

കുമ്പള: ഹൈവേ വികസനത്തിന്റെ പേരില്‍ പെര്‍വാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി മതില്‍ കെട്ടി അടച്ചതിനാല്‍ കുട്ടികള്‍ക്ക് ഇനി കിലോമീറ്റര്‍ ദൂരം നടക്കണം. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മെയിന്‍ റോഡിലേക്കുള്ള വഴി അടക്കുകയും എന്നാല്‍ ബസ് സ്റ്റോപ്പ് മെയിന്‍ റോഡില്‍ തന്നെ നില നിര്‍ത്തുകയും ചെയ്തതിനെതുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ദുര്‍ഗതി.
അപകടകരമായ വിധത്തിലാണ് ഇപ്പോള്‍ ഇവിടെ കുട്ടികള്‍ മുറിച്ചു കടക്കുന്നത്. ആശങ്കയിലായ രക്ഷിതാക്കള്‍ ഈ വിഷയം ബാലവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നവംബര്‍ 19ന് കമ്മീഷന്‍ ഓണ്‍ലൈന്‍ സിറ്റിംഗ് വെക്കുകയും അടിയന്തിരമായി ഇടപെടാന്‍ ഹൈവേ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ഇത് വരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. ഉത്തരവ് കൊടുത്തിട്ട് 10 ദിവസം ആയെങ്കിലും ഈ അപകടകരമായ അവസ്ഥ തുടരുന്നു.