മുന്‍കൂട്ടി റിസര്‍വേഷന്‍; സമയപരിധി റെയില്‍വെ കുത്തനെ വെട്ടിച്ചുരുക്കി
കാഞ്ഞങ്ങാട്: ട്രെയിനുകളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്യാനുള്ള സമയപരിധി റെയില്‍വെ കുത്തനെ വെട്ടിച്ചുരുക്കി. ഇനി മുന്‍കൂര്‍ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമേയുള്ളൂ. നിലവില്‍ 120 ദിവസം മുമ്പ് റിസര്‍വേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. ഈ പരിധിയാണ് പകുതിയായി ചുരുക്കുന്നത്. നവംബര്‍ ഒന്നു മുതലാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക. അതേസമയം ഈ മാസം 31 വരെ റിസര്‍വ് ചെയ്യുമ്പോള്‍ 120 ദിവസം തന്നെ ലഭിക്കും. എന്നാല്‍ 60 ദിവസം കഴിഞ്ഞുള്ള റദ്ദാക്കല്‍ അനുവദിക്കും. താജ്, ഗോമതി തുടങ്ങിയ ചില […]

കാഞ്ഞങ്ങാട്: ട്രെയിനുകളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്യാനുള്ള സമയപരിധി റെയില്‍വെ കുത്തനെ വെട്ടിച്ചുരുക്കി. ഇനി മുന്‍കൂര്‍ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമേയുള്ളൂ. നിലവില്‍ 120 ദിവസം മുമ്പ് റിസര്‍വേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. ഈ പരിധിയാണ് പകുതിയായി ചുരുക്കുന്നത്. നവംബര്‍ ഒന്നു മുതലാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക. അതേസമയം ഈ മാസം 31 വരെ റിസര്‍വ് ചെയ്യുമ്പോള്‍ 120 ദിവസം തന്നെ ലഭിക്കും. എന്നാല്‍ 60 ദിവസം കഴിഞ്ഞുള്ള റദ്ദാക്കല്‍ അനുവദിക്കും. താജ്, ഗോമതി തുടങ്ങിയ ചില പകല്‍ സമയ എക്സ്പ്രസ് ട്രെയിനുകളില്‍ 120 ദിവസം മുമ്പ് തന്നെ റിസര്‍വേഷന്‍ അനുവദിക്കും. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയിലും മാറ്റം വരുത്തിയിട്ടില്ല.