അഡ്വ. വി.പി.പി. മുസ്തഫ മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി

കാസര്‍കോട്: മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ടുമായ അഡ്വ. വി.പി.പി. മുസ്തഫ നിയോഗിതനാവുമെന്ന് അറിയുന്നു. കണ്ണൂര്‍ യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് അംഗം, മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വി.പി.പി. മുസ്തഫ മികച്ച സംഘാടകനും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റും ഉള്ള ആളാണ്. കാസര്‍കോടിന് മന്ത്രി ഇല്ലെന്ന പരിഭവങ്ങള്‍ക്കിടയിലാണ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നത്. ഗോവിന്ദന്‍ […]

കാസര്‍കോട്: മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ടുമായ അഡ്വ. വി.പി.പി. മുസ്തഫ നിയോഗിതനാവുമെന്ന് അറിയുന്നു. കണ്ണൂര്‍ യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് അംഗം, മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വി.പി.പി. മുസ്തഫ മികച്ച സംഘാടകനും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റും ഉള്ള ആളാണ്.
കാസര്‍കോടിന് മന്ത്രി ഇല്ലെന്ന പരിഭവങ്ങള്‍ക്കിടയിലാണ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നത്.
ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും കാസര്‍കോട് ജില്ലയുടെ ചുമതല എന്നാണ് അറിയുന്നതെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം വരാന്‍ ഇരിക്കുന്നതേ ഉള്ളൂ.
ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നേരത്തെയും കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ നിയമിതരായിട്ടുണ്ട്.
1980 ല്‍ ഡോ. സുബ്ബറാവുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബി.എം. അനന്ത.
അഡ്വ. പി. അപ്പുക്കുട്ടന്‍ മന്ത്രി ടി.കെ. ഹംസയുടെയും എം. രാമകൃഷ്ണന്‍ മന്ത്രി എം.എ. ബേബിയുടെയും കെ. പത്മനാഭന്‍ പൊടോര മന്ത്രി ഇ. ചന്ദ്രശേഖരന്റെയും പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു.

Related Articles
Next Story
Share it