അഡ്വ.വി.എം. മുനീറോ അബ്ബാസ് ബീഗമോ; ആരാകും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ?

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21 ഇടത്തും വിജയിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയെ വീണ്ടും ഭരിക്കുമ്പോള്‍ ആരാവും ഇത്തവണ ചെയര്‍മാനും വൈസ് ചെയര്‍മാനും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവര്‍ത്തകര്‍. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.എം. മുനീര്‍ ആയിരിക്കുമോ അതോ ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ നിന്ന് വിജയിച്ച അബ്ബാസ് ബീഗം ആയിരിക്കുമോ അടുത്ത ചെയര്‍മാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവര്‍ രണ്ട് പേരില്‍ ഒരാളായിരിക്കും ചെയര്‍മാന്‍ എന്ന് ഉറപ്പാണ്. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിലെ […]

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21 ഇടത്തും വിജയിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയെ വീണ്ടും ഭരിക്കുമ്പോള്‍ ആരാവും ഇത്തവണ ചെയര്‍മാനും വൈസ് ചെയര്‍മാനും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവര്‍ത്തകര്‍. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.എം. മുനീര്‍ ആയിരിക്കുമോ അതോ ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ നിന്ന് വിജയിച്ച അബ്ബാസ് ബീഗം ആയിരിക്കുമോ അടുത്ത ചെയര്‍മാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവര്‍ രണ്ട് പേരില്‍ ഒരാളായിരിക്കും ചെയര്‍മാന്‍ എന്ന് ഉറപ്പാണ്. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ വി.എം. മുനീര്‍ നിലവില്‍ മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടാണ്. 2010ല്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അബ്ബാസ് ബീഗം ഇപ്പോള്‍ കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയാണ്.
ഈ മാസം 21 ന് തിങ്കളാഴ്ചയാണ് നഗരസഭാ അംഗങ്ങളുടെയും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍മാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്. മൂന്ന് ദിവസം കൂടിയുള്ളതിനാല്‍ തിരക്ക് കൂട്ടാതെ ആലോചിച്ച് തീരുമാനമെടുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഈ പദവികളിലേക്ക് ആളെ പ്രഖ്യാപിക്കുക.

Related Articles
Next Story
Share it