പ്രോട്ടോക്കോളിന്റെ വലിപ്പത്തേക്കാള്‍ പരമാധികാരമുള്ള ജനങ്ങളെ കാണാനാണ് ശ്രമിക്കേണ്ടത്-അഡ്വ.പി. എസ് ശ്രീധരന്‍പിള്ള

കാഞ്ഞങ്ങാട്: പ്രോട്ടോക്കോളല്ല എല്ലാം ആത്യന്തികമായി നിശ്ചയിക്കേണ്ടതെന്നും ഇതിന്റെ വലിപ്പത്തേക്കാള്‍ പരമാധികാരം നിക്ഷിപ്തമായ ജനങ്ങളെ കാണാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു വാഴക്കോട് ഗവ.എല്‍.പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോട്ടോക്കോളിലെ ഒന്നാമനും രണ്ടാമനും മറ്റാരെയും കാണാന്‍ അങ്ങോട്ട് പോകാന്‍ പാടില്ല എന്നതാണ് അലിഖിത നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ പ്രോട്ടോക്കോളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ ആരെയും അങ്ങോട്ട് പോയി കാണുന്നത് തെറ്റാണെന്നാണ് ചുരുക്കം.പ്രോട്ടോക്കോളില്‍ ആരുമല്ലാതിരുന്ന ഗാന്ധിജിയെ […]

കാഞ്ഞങ്ങാട്: പ്രോട്ടോക്കോളല്ല എല്ലാം ആത്യന്തികമായി നിശ്ചയിക്കേണ്ടതെന്നും ഇതിന്റെ വലിപ്പത്തേക്കാള്‍ പരമാധികാരം നിക്ഷിപ്തമായ ജനങ്ങളെ കാണാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു വാഴക്കോട് ഗവ.എല്‍.പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോട്ടോക്കോളിലെ ഒന്നാമനും രണ്ടാമനും മറ്റാരെയും കാണാന്‍ അങ്ങോട്ട് പോകാന്‍ പാടില്ല എന്നതാണ് അലിഖിത നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പ്രോട്ടോക്കോളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ ആരെയും അങ്ങോട്ട് പോയി കാണുന്നത് തെറ്റാണെന്നാണ് ചുരുക്കം.
പ്രോട്ടോക്കോളില്‍ ആരുമല്ലാതിരുന്ന ഗാന്ധിജിയെ 1948ല്‍ ഒന്നാമനായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാണാന്‍ പോയതാണ് നാടിന്റെ മഹത്തായ പാരമ്പര്യമെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോള്‍ വേണ്ട എന്നല്ല അഭിപ്രായമെന്നും എല്ലാ പ്രോട്ടോക്കോളുകളും ബാധകമായ ഭരണാധികാരികളല്ല മറിച്ച് ജനങ്ങളാണ് പരമാധികാരിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സര്‍ഗ ശക്തികളെ പുറത്തു കൊണ്ടുവരലാണ് വിദ്യാഭ്യാസം.
കുട്ടികളിലെ കടുകുമണിയോളമുള്ള സര്‍ഗവാസനകളെ കടലാക്കി മാറ്റാന്‍ അധ്യാപകര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, ടി.രാജന്‍, അഹമ്മദ് ഷെരീഫ് കുരിക്കള്‍, ടി.വിജയചന്ദ്രന്‍, എ.വേലായുധന്‍, എം.ലീല വാഴക്കോടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it