അഡ്വ. സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്; പാര്‍ട്ടി മാറ്റം ശനിയാഴ്ച

കാസര്‍കോട്: കെ.പി.സി.സി മുന്‍ വൈസ് പ്രസിഡണ്ടും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ സി.പി.എമ്മിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നത്.ആഴ്ചകള്‍ക്ക് മുമ്പ് സി.കെ. ശ്രീധരന്റെ ആത്മകഥാ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാഞ്ഞങ്ങാട്ട് വെച്ച് നിര്‍വഹിച്ചത് മുതല്‍, ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ ദിവസം എന്‍.സി.പി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച 'നെഹ്‌റുവിന്‍ കാഴ്ചപ്പാടുകള്‍' […]

കാസര്‍കോട്: കെ.പി.സി.സി മുന്‍ വൈസ് പ്രസിഡണ്ടും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ സി.പി.എമ്മിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് സി.കെ. ശ്രീധരന്റെ ആത്മകഥാ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാഞ്ഞങ്ങാട്ട് വെച്ച് നിര്‍വഹിച്ചത് മുതല്‍, ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ ദിവസം എന്‍.സി.പി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച 'നെഹ്‌റുവിന്‍ കാഴ്ചപ്പാടുകള്‍' എന്ന സിംപോസിയം ഇടതുനേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഉദ്ഘാടനം നിര്‍വഹിച്ചതും സി.കെ ശ്രീധരനായിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സി.കെ ശ്രീധരന്‍ ശനിയാഴ്ച സി.പി.എമ്മില്‍ ചേരുമെന്നാണ് അറിയുന്നത്. പാര്‍ട്ടി വിടാനുള്ള തീരുമാനം 17ന് പത്രസമ്മേളനം നടത്തി അദ്ദേഹം വിശദീകരിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് ശ്രീധരന് സി.പി.എം സ്വീകരണം നല്‍കുമെന്നാണറിയുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് സി.കെ. ശ്രീധരന്‍ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മറ്റു പല കാരണങ്ങളും പാര്‍ട്ടിയുമായി ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it