കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ. ബി. കരുണാകരന്‍ അന്തരിച്ചു

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ. ബി. കരുണാകരന്‍ (62) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആംസ്റ്റര്‍ മിന്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 2000-2005, 2005-2010 കാലയളവില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും ഒരു തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍, അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബന്തടുക്ക ഗവ.ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം കാസര്‍കോട് ഗവ.കോളജില്‍ നിന്ന് ഡിഗ്രി കരസ്ഥമാക്കി. […]

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ. ബി. കരുണാകരന്‍ (62) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആംസ്റ്റര്‍ മിന്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 2000-2005, 2005-2010 കാലയളവില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും ഒരു തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍, അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബന്തടുക്ക ഗവ.ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം കാസര്‍കോട് ഗവ.കോളജില്‍ നിന്ന് ഡിഗ്രി കരസ്ഥമാക്കി. പിന്നീട് ഉഡുപ്പിലോ കോളജില്‍ നിന്ന് എല്‍.എല്‍.ബി നേടിയ ശേഷം കാസര്‍കോട് ബാങ്ക് റോഡിലെ അഡ്വ മുഹമ്മദ് ബത്തേരിയുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി അഭിഭാഷകവൃത്തിയിലാണ്. നോട്ടറിയായും പ്രവര്‍ത്തിച്ചു. കുണ്ടംകുഴി രായി കൊച്ചി സ്വദേശിയാണ്. പിതാവ്. പരേതനായ കൃഷ്ണന്‍ നായര്‍, മാതാവ്: കല്യാണിയമ്മ. ഭാര്യ:മഞ്ജുള. മക്കള്‍: മനോജ് കുമാര്‍ (മാനേജര്‍ സിറിയന്‍ കാത്തലിക് ബാങ്ക് തിരുവനന്തപുരം), അശ്വിന്‍ (അഗ്രികള്‍ച്ചര്‍ ബി.എസ്.സി. വിദ്യാര്‍ഥി മഹാരാഷ്ട്ര). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, രായി കൊച്ചി, ഗംഗ മേല്‍ബാര, ചന്ദ്രശേഖരന്‍ കല്യാട്ട്, സുഭാഷിണി, പാട്ടി കൊച്ചി, സുജാത മാനടുക്കം അശോകന്‍.

Related Articles
Next Story
Share it