അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ 'ഉബൈദ് ഓര്‍മ്മകള്‍' പ്രകാശിതമായി

കാസര്‍കോട്: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ പ്രഥമ കൃതിയായ 'ഉബൈദ് ഓര്‍മ്മകള്‍' പ്രകാശിതമായി. കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്‌മദിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കവി ടി. ഉബൈദിന്റെ രചനകളെയും ജീവിതത്തെയും ആസ്പദമാക്കി ഉത്തരദേശത്തില്‍ 18 ലക്കങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. പ്രൊഫ. മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഫറൂഖ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ പുസ്തക […]

കാസര്‍കോട്: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ പ്രഥമ കൃതിയായ 'ഉബൈദ് ഓര്‍മ്മകള്‍' പ്രകാശിതമായി. കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്‌മദിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കവി ടി. ഉബൈദിന്റെ രചനകളെയും ജീവിതത്തെയും ആസ്പദമാക്കി ഉത്തരദേശത്തില്‍ 18 ലക്കങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.
പ്രൊഫ. മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഫറൂഖ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ പുസ്തക പരിചയവും മുഖ്യപ്രഭാഷണവും നടത്തി. ഉബൈദ് വെറും മാപ്പിള-മുസ്ലിം സാഹിത്യകാരനല്ലെന്നും മലയാള സാഹിത്യത്തിലെ മഹാ കവിയാണെന്നും അസീസ് തരുവണ പറഞ്ഞു. അടുത്ത വര്‍ഷം ഉബൈദ് ഓര്‍മ്മയായിട്ട് 50 വര്‍ഷം പിന്നിടുകയാണ്. കാസര്‍കോട് മാത്രമായി ചുരുങ്ങാതെ കേരളത്തിലങ്ങോളമിങ്ങോളം ഉബൈദ് സാഹിത്യം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കവി പി.എസ്. ഹമീദ്, മാധ്യമ പ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍, ഡോ. ബി.എഫ്. മുഹമ്മദ്, കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. മുഹമ്മദ് അസ്‌ലം, കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. എം.എന്‍. മുസ്തഫ, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, റഫീഖ് ഉദുമ, ടി.എ. മുഹമ്മദലി ബഷീര്‍ പ്രസംഗിച്ചു. അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍ രചനാ അനുഭവം വിവരിച്ചു. സര്‍ സയ്യിദ് കോളേജ് അസി. പ്രൊഫ. ഡോ. എ.കെ. അബ്ദുല്‍ സലാം നന്ദി പറഞ്ഞു.

Related Articles
Next Story
Share it