30 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്; കൂടത്തായി കൊലപാതക കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ കോടതിയെ സമീപിച്ചു. 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതുമുള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. ജയിലിലായത് കൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ […]

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ കോടതിയെ സമീപിച്ചു. 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതുമുള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. ജയിലിലായത് കൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കണമെന്നാണ് ആളൂരിന്റെ ആവശ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ആളൂര്‍ അപേക്ഷ നല്‍കിയത്.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിന്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും പ്രാധാന്യത്തോടെ നോക്കി കാണുന്നുണ്ട്. ജോളി കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജോളിക്ക് 30 ലക്ഷം രൂപയോളം പലരില്‍ നിന്നുമായി കിട്ടാനുണ്ടെന്ന ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസിന്റെ നേരത്തെയുള്ള കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ്. ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Adv Aloor makes bizzare petition at court in Koodathayi serial murder case

Related Articles
Next Story
Share it