നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറിയത് 170 എംഎല്‍എമാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയ എംഎല്‍എമാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറിയത് 170 എംഎല്‍എമാരണെന്നാണ് സര്‍വെ റിപോര്‍ട്ടുകള്‍ പറയുന്നത്. 2016നും 2020നും ഇടയില്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം 170 ഓളമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. അതേസമയം 38 പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തി. ഈ കാലയളവില്‍ 182 എം.എല്‍.എമാരാണ് വിവിധ പാര്‍ട്ടികളില്‍ […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയ എംഎല്‍എമാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറിയത് 170 എംഎല്‍എമാരണെന്നാണ് സര്‍വെ റിപോര്‍ട്ടുകള്‍ പറയുന്നത്. 2016നും 2020നും ഇടയില്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം 170 ഓളമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം 38 പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തി. ഈ കാലയളവില്‍ 182 എം.എല്‍.എമാരാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി.യില്‍ ചേര്‍ന്നത്. 18 എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ നിന്നും മറ്റു പാര്‍ട്ടികളിലെത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ ബി.ജെ.പി. വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടി വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Related Articles
Next Story
Share it