പി.വി അന്‍വറിന് ഐക്യദാര്‍ഢ്യവുമായി ആദൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; സി.പി.എമ്മില്‍ വിവാദം

മുള്ളേരിയ: വിവാദ വെളിപ്പെടുത്തലുകളിലൂടെ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എക്ക് ഐക്യദാര്‍ഢ്യവുമായി ആദൂരില്‍ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത് പാര്‍ട്ടിനേതൃത്വത്തിന് തലവേദനയായി. ആദൂര്‍ യൂത്ത് വിങ് കാസര്‍കോട് എന്ന പേരിലാണ് അന്‍വറിന്റെ ഫോട്ടോ അടക്കമുള്ള ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. ഉയരാന്‍ മടിക്കുന്ന കയ്യും പറയാന്‍ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്, നീതിയില്ലെങ്കില്‍ നീ നീയാവുക, രാജാവ് നഗ്നനാണെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ താങ്കളാണ് യഥാര്‍ത്ഥ പേരാളി തുടങ്ങിയ പരാമര്‍ശങ്ങളാണ് ബോര്‍ഡിലുള്ളത്. അതോടൊപ്പം ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് […]

മുള്ളേരിയ: വിവാദ വെളിപ്പെടുത്തലുകളിലൂടെ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എക്ക് ഐക്യദാര്‍ഢ്യവുമായി ആദൂരില്‍ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത് പാര്‍ട്ടിനേതൃത്വത്തിന് തലവേദനയായി. ആദൂര്‍ യൂത്ത് വിങ് കാസര്‍കോട് എന്ന പേരിലാണ് അന്‍വറിന്റെ ഫോട്ടോ അടക്കമുള്ള ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. ഉയരാന്‍ മടിക്കുന്ന കയ്യും പറയാന്‍ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്, നീതിയില്ലെങ്കില്‍ നീ നീയാവുക, രാജാവ് നഗ്നനാണെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ താങ്കളാണ് യഥാര്‍ത്ഥ പേരാളി തുടങ്ങിയ പരാമര്‍ശങ്ങളാണ് ബോര്‍ഡിലുള്ളത്. അതോടൊപ്പം ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും ആ കുട്ടി ചോദിച്ച ചോദ്യം അവിടെ തന്നെ ബാക്കിയുണ്ടാവുമെന്നും ബോര്‍ഡില്‍ ഓര്‍മ്മിപ്പിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ആദൂരില്‍ മാത്രമാണ് അന്‍വറിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം സി.പി.എമ്മില്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. സി.പി.എം അനുഭാവികളാണോ ഫ്ളക്സ് ബോര്‍ഡിന് പിന്നിലെന്ന സംശയമുള്ളതിനാല്‍ പാര്‍ട്ടിതലത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Related Articles
Next Story
Share it