ഇങ്ങനെ നടത്താന്‍ പാടില്ലെങ്കില്‍ മേള തന്നെ വേണ്ടെന്ന് വെക്കേണ്ടിവരും; രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നാല് വേദികളിലായി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും വ്യക്തമാക്കിയ അദ്ദേഹം ഇങ്ങനെ നടത്താന്‍ പാടില്ലെങ്കില്‍ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വെക്കണമെന്നും അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകള്‍ വന്ന് സിനിമ കാണുന്നതൊന്നും കൊവിഡ് കാലത്ത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. […]

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നാല് വേദികളിലായി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും വ്യക്തമാക്കിയ അദ്ദേഹം ഇങ്ങനെ നടത്താന്‍ പാടില്ലെങ്കില്‍ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വെക്കണമെന്നും അഭിപ്രായപ്പെട്ടു.

കോവിഡ് സാഹചര്യത്തില്‍ ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകള്‍ വന്ന് സിനിമ കാണുന്നതൊന്നും കൊവിഡ് കാലത്ത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തീരുമാനത്തിനെതിരെ ശശി തരൂരടക്കം രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Share it