ലക്ഷദ്വീപില്‍ കൂടുതല്‍ കടുത്ത നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില. ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടയിലും അത് ഗൗനിക്കാതെ കൂടുതല്‍ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ട് പോവുകയാണ്. വിവാദപരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതിന് പിന്നാലെ, കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇത് ദ്വീപ് നിവാസികളുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. […]

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില. ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടയിലും അത് ഗൗനിക്കാതെ കൂടുതല്‍ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ട് പോവുകയാണ്. വിവാദപരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതിന് പിന്നാലെ, കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇത് ദ്വീപ് നിവാസികളുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി. ആസ്പത്രികളില്‍ കോവിഡ് ചികിത്സക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകരെയടക്കമാണ് അടുത്തിടെ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ കൂടുതല്‍ നടപടികളിലേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നീങ്ങുന്നതായാണ് കാണുന്നത്. വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന നിരവധി പേരുടെ ജോലിയിലെ കാര്യക്ഷ്മത പരിശോധിക്കാനുള്ള നിര്‍ദ്ദേശം ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
ദ്വീപുകാരുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് അഡ്മിനിസ്‌ട്രേറ്ററുടേതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റിയ നടപടി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം തേടിയിരുന്നു. അഞ്ചു പതിറ്റാണ്ടായ മദ്യ നിരോധനം നീക്കി ടൂറിസത്തിന്റെ പേരില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയും ബീഫ് നിരോധിച്ചും ഗുണ്ടാ നിയമം നടപ്പിലാക്കിയും അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.