വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് ഒരു കോടിയുടെ ഭരണാനുമതി
കാസര്‍കോട്: നടപ്പ് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. വോര്‍ക്കാടിയിലെ ധര്‍മ്മ നഗറില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മതിയായ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും ഗ്രാമീണ മേഖലയില്‍ മികച്ച കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ സ്റ്റേഡിയം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രൊപ്പോസല്‍ നല്‍കിയത്. സ്റ്റേഡിയം വികസന പദ്ധതിയില്‍ മൈതാന വികസനം, ഗ്യാലറി, വേദി, ശുചിത്വ സമുച്ചയം, ഓഫീസ് സൗകര്യം, റീട്ടൈനിംഗ് വാള്‍, […]

കാസര്‍കോട്: നടപ്പ് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. വോര്‍ക്കാടിയിലെ ധര്‍മ്മ നഗറില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മതിയായ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും ഗ്രാമീണ മേഖലയില്‍ മികച്ച കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ സ്റ്റേഡിയം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രൊപ്പോസല്‍ നല്‍കിയത്. സ്റ്റേഡിയം വികസന പദ്ധതിയില്‍ മൈതാന വികസനം, ഗ്യാലറി, വേദി, ശുചിത്വ സമുച്ചയം, ഓഫീസ് സൗകര്യം, റീട്ടൈനിംഗ് വാള്‍, ചുറ്റുമതില്‍, പ്രവേശന കവാടം, കുഴല്‍കിണര്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങല്‍, വൈദ്യുതീകരണം, ഫ്‌ളഡ് ലൈറ്റ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അറിയിച്ചു.