രാജ്യം അഭിമാന നിമിഷത്തില്‍; ആദിത്യ എല്‍ 1 വിക്ഷേപിച്ചു
ന്യൂഡല്‍ഹി: സൗരരഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ഇന്ന് രാവിലെ 11.50നാണ് വിക്ഷേപണം ആരംഭിച്ചത്. പി.എസ്.എല്‍.വി.സി-57 റോക്കറ്റിലേറിയാണ് ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നത്.മൂന്ന് ഘട്ടങ്ങള്‍ ആദ്യ മിനുട്ടുകളില്‍ തന്നെ വിജയകരമായി പിന്നിട്ടു. പേ ലോഡുകള്‍ വിജയകരമായി വേര്‍പ്പെട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്.എല്‍ 1ന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ […]

ന്യൂഡല്‍ഹി: സൗരരഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ഇന്ന് രാവിലെ 11.50നാണ് വിക്ഷേപണം ആരംഭിച്ചത്. പി.എസ്.എല്‍.വി.സി-57 റോക്കറ്റിലേറിയാണ് ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നത്.
മൂന്ന് ഘട്ടങ്ങള്‍ ആദ്യ മിനുട്ടുകളില്‍ തന്നെ വിജയകരമായി പിന്നിട്ടു. പേ ലോഡുകള്‍ വിജയകരമായി വേര്‍പ്പെട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്.
എല്‍ 1ന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.
ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് പത്ത് നാള്‍ തികയും മുമ്പാണ് മറ്റൊരു സുപ്രധാന ദൗത്യത്തിന് ഭാരതം തയ്യാറായത്. ഐ.എസ്.ആര്‍.ഒ സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല.