ആദിശക്തി നാരായണന് 'കലാരത്‌ന' പുരസ്‌കാരം
പാലക്കുന്ന്: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ 'കലാരത്‌ന' അവാര്‍ഡിന് പാലക്കുന്ന് ആദിശക്തി നാടന്‍ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ കുതിരക്കോട് അരവത്ത് നാരായണന്‍ (പുലി നാരായണന്‍) അര്‍ഹനായി. പുലിവേഷവും യക്ഷഗാനവും അടക്കം നാടന്‍ കലാരൂപങ്ങളെ വളര്‍ത്തി വലുതാക്കി പരിപോഷിപ്പിക്കുന്ന മികവിലാണ് നാരായണനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാനേജിംഗ് ടസ്റ്റി ഡോ. കുഞ്ഞിരാമന്‍ മാരാര്‍ അറിയിച്ചു. 2021ലെ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് ജേതാവാണ് അദ്ദേഹം. പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ […]

പാലക്കുന്ന്: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ 'കലാരത്‌ന' അവാര്‍ഡിന് പാലക്കുന്ന് ആദിശക്തി നാടന്‍ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ കുതിരക്കോട് അരവത്ത് നാരായണന്‍ (പുലി നാരായണന്‍) അര്‍ഹനായി. പുലിവേഷവും യക്ഷഗാനവും അടക്കം നാടന്‍ കലാരൂപങ്ങളെ വളര്‍ത്തി വലുതാക്കി പരിപോഷിപ്പിക്കുന്ന മികവിലാണ് നാരായണനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാനേജിംഗ് ടസ്റ്റി ഡോ. കുഞ്ഞിരാമന്‍ മാരാര്‍ അറിയിച്ചു. 2021ലെ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് ജേതാവാണ് അദ്ദേഹം. പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സത് സംഘ മണ്ഡപത്തില്‍ ഒക്ടോബര്‍ 2ന് വൈകിട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ നിന്ന് നാരായണന് ക്ഷണം കിട്ടിയത്. ഭാര്യയോടൊപ്പം 30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടാനും അടുത്ത മാസം 3ന് മടക്കയാത്രയ്ക്കുമുള്ള വിമാനടിക്കറ്റും ട്രസ്റ്റ് തന്നെ അദ്ദേഹത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മുഖ്യാതിഥിയായിരിക്കും.