ഓട്ടോയും ഓമ്‌നി വാനും കൂടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

പെര്‍ള: ഓട്ടോ റിക്ഷയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആദൂര്‍ സ്വദേശി മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ കോയംകൂടലു പട്ടികജാതി കോളനിയിലെ ചോമ-ചനിയാറു ദമ്പതികളുടെ മകന്‍ രാമന്‍ (43) ആണ് മരിച്ചത്. ബന്ധുക്കളായ ശശി, അശ്വിന്‍, ഓട്ടോ ഡ്രൈവര്‍ കര്‍മ്മന്തോടിയിലെ മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആദൂര്‍ കോയംകൂടലുവില്‍ രാമന്റെ ബന്ധുവിന്റെ വീട്ടില്‍ നടക്കാനിരിക്കുന്ന തെയ്യംകെട്ട് ചടങ്ങില്‍ സംബന്ധിക്കുന്നതിന് വേണ്ടി കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലെ വാണിനഗറിലെ മറ്റൊരു ബന്ധുവിനെ ക്ഷണിക്കാന്‍ വേണ്ടി […]

പെര്‍ള: ഓട്ടോ റിക്ഷയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആദൂര്‍ സ്വദേശി മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ കോയംകൂടലു പട്ടികജാതി കോളനിയിലെ ചോമ-ചനിയാറു ദമ്പതികളുടെ മകന്‍ രാമന്‍ (43) ആണ് മരിച്ചത്. ബന്ധുക്കളായ ശശി, അശ്വിന്‍, ഓട്ടോ ഡ്രൈവര്‍ കര്‍മ്മന്തോടിയിലെ മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആദൂര്‍ കോയംകൂടലുവില്‍ രാമന്റെ ബന്ധുവിന്റെ വീട്ടില്‍ നടക്കാനിരിക്കുന്ന തെയ്യംകെട്ട് ചടങ്ങില്‍ സംബന്ധിക്കുന്നതിന് വേണ്ടി കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലെ വാണിനഗറിലെ മറ്റൊരു ബന്ധുവിനെ ക്ഷണിക്കാന്‍ വേണ്ടി ഓട്ടോ റിക്ഷയില്‍ പോയതായിരുന്നു. തിരികെ വരുന്നതിനിടയില്‍ അര്‍ളപദവില്‍ വെച്ച് ഓട്ടോ റിക്ഷയും ഓമ്‌നി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ രാമനെ കര്‍ണ്ണാടക പുത്തൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മൂവരേയും പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൂശീലയാണ് രാമന്റെ ഭാര്യ. മക്കള്‍: മഹേഷ്, മഞ്ജുള, മനീഷ്, പൂര്‍ണിമ, മനോജ്. സഹോദരങ്ങള്‍: രാധകൃഷ്ണ, ഗോവിന്ദ, കമലാക്ഷ, നാരായണ.

Related Articles
Next Story
Share it