ആദൂര്‍ മഞ്ഞംപാറ മജ്‌ലിസ് വെന്റിനം ജൂബിലി 8ന് തുടങ്ങും

കാസര്‍കോട്: ആദൂര്‍ മഞ്ഞംപാറ മജ്‌ലിസിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനം 8 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടക്കും. 8ന് വൈകിട്ട് 7 മണിക്ക് മജ്‌ലിസിന്റെ സഹ സ്ഥാപനമായ മംഗലാപുരം മുഡിപ്പു എജുപാര്‍ക്കിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. ചെയര്‍മാന്‍ ഷറഫു സ്സാദാത്ത് തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.9നും 10നും മഞ്ഞംപാറ മജ്‌ലിസിലാണ് മറ്റുപരിപാടികള്‍. 9ന് വൈകിട്ട് 4 മണിക്ക് പതാക ഉയര്‍ത്തല്‍. 6 മണിക്ക് നടക്കുന്ന ഉത്‌ബോധന സദസ്സില്‍ പേരോട് അബ്ദുറഹിമാന്‍ […]

കാസര്‍കോട്: ആദൂര്‍ മഞ്ഞംപാറ മജ്‌ലിസിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനം 8 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടക്കും. 8ന് വൈകിട്ട് 7 മണിക്ക് മജ്‌ലിസിന്റെ സഹ സ്ഥാപനമായ മംഗലാപുരം മുഡിപ്പു എജുപാര്‍ക്കിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. ചെയര്‍മാന്‍ ഷറഫു സ്സാദാത്ത് തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.
9നും 10നും മഞ്ഞംപാറ മജ്‌ലിസിലാണ് മറ്റുപരിപാടികള്‍. 9ന് വൈകിട്ട് 4 മണിക്ക് പതാക ഉയര്‍ത്തല്‍. 6 മണിക്ക് നടക്കുന്ന ഉത്‌ബോധന സദസ്സില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ 9മണിക്ക് ആയൂര്‍വേദ-അലോപതി മെഡിക്കല്‍ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി,രക്ഷകര്‍തൃ സംഗമവും 3 മണിക്ക് സാംസ്‌ക്കാരിക സമ്മേളനവും നടക്കും.
വൈകിട്ട് 6മണിക്ക് സമാപന സമ്മേളനം സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് സഖാഫ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഇ. സുലൈമാന്‍ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞ് തങ്ങള്‍, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ടി കെ ഷാഫി, ഹനീഫ് സഅദി ചെര്‍തട്ടി, സയ്യിദ് ഷഫീഖ് തങ്ങള്‍ ആദൂര്‍, അല്‍ വാരിസ് അനസ് സഖാഫി ചെമ്പ്രശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it