ലോക്‌സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി മമതയെ അടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്; ശശി തരൂരിന് സാധ്യത

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിനെ അടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി കോണ്‍ഗ്രസ് ലോക്‌സഭ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ നീക്കം നടക്കുന്നതായാണ് സൂചന. സംസ്ഥാനത്തെ മമത സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന, ബംഗാളില്‍ നിന്നുള്ള എം.പിയായ അധീറിനെ മാറ്റുന്നതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായും അടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ബംഗാളിലെ ബഹറംപൂര്‍ ലോക്‌സഭ എം.പിയാണ് അധീര്‍. മമതയെ അടുപ്പിക്കുന്നതിലൂടെ പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂല്‍ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് […]

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിനെ അടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി കോണ്‍ഗ്രസ് ലോക്‌സഭ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ നീക്കം നടക്കുന്നതായാണ് സൂചന. സംസ്ഥാനത്തെ മമത സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന, ബംഗാളില്‍ നിന്നുള്ള എം.പിയായ അധീറിനെ മാറ്റുന്നതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായും അടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ബംഗാളിലെ ബഹറംപൂര്‍ ലോക്‌സഭ എം.പിയാണ് അധീര്‍. മമതയെ അടുപ്പിക്കുന്നതിലൂടെ പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂല്‍ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. അധീറിനെ മാറ്റി ശശി തരൂരിനെയോ മനീഷ് തിവാരിയെയോ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് വിലയിരുത്തലുകള്‍.

പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി തലവന്‍ കൂടിയായ അധീര്‍ തീപ്പൊരി നേതാവും സോണിയയുടെ വിശ്വസ്തനുമാണ്. എന്നാല്‍ കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23ന്റെ ഭാഗമാണ് തരൂരും തിവാരിയും. ഇവരിലൊരാളെ പരിഗണിക്കുക വഴി ജി-23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാനാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. മനീഷ് തിവാരിയെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it