ആദം കുഞ്ഞി തളങ്കര ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍
ദോഹ: ഖത്തര്‍ കെഎംസിസിയുടെ പുതിയ കമ്മിറ്റിയുടെ ഉപാധ്യക്ഷനായി ആദം കുഞ്ഞി തളങ്കരയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയമിച്ചുഖത്തര്‍ കെഎംസിസിയുടെ വിവിധ പദവികള്‍ അലങ്കരിച്ച ആദം കുഞ്ഞി ഖത്തര്‍ കെഎംസിസിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.കാസര്‍കോട് തളങ്കര സ്വദേശിയായ ആദം കുഞ്ഞ് 1975ല്‍ ജിഎംഎച്ച്എസ് തളങ്കരയില്‍ പഠിക്കുമ്പോള്‍ എംഎസ്എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.എംഎസ്എഫിന്റെ തളങ്കര ശാഖാ പ്രസിഡണ്ട് ആയിട്ടാണ് സംഘടനയുടെ ഭാരവാഹിത്യത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് തളങ്കര ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്, എംഎസ്എഫ് കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡണ്ട്, […]

ദോഹ: ഖത്തര്‍ കെഎംസിസിയുടെ പുതിയ കമ്മിറ്റിയുടെ ഉപാധ്യക്ഷനായി ആദം കുഞ്ഞി തളങ്കരയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയമിച്ചു
ഖത്തര്‍ കെഎംസിസിയുടെ വിവിധ പദവികള്‍ അലങ്കരിച്ച ആദം കുഞ്ഞി ഖത്തര്‍ കെഎംസിസിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.
കാസര്‍കോട് തളങ്കര സ്വദേശിയായ ആദം കുഞ്ഞ് 1975ല്‍ ജിഎംഎച്ച്എസ് തളങ്കരയില്‍ പഠിക്കുമ്പോള്‍ എംഎസ്എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
എംഎസ്എഫിന്റെ തളങ്കര ശാഖാ പ്രസിഡണ്ട് ആയിട്ടാണ് സംഘടനയുടെ ഭാരവാഹിത്യത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് തളങ്കര ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്, എംഎസ്എഫ് കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം എംഎസ്എഫ് സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കാസര്‍കോട് ഗവ. കോളേജ് എംഎസ്എഫ് യൂണിറ്റ് ട്രഷറര്‍, യൂത്ത് യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പരിശീലകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാഷാ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അതില്‍ ആകൃഷ്ടനായി ഭാഷാ സമരത്തില്‍ സജീവമായി പങ്കെടുത്ത് പലപ്രാവശ്യം അറസ്റ്റ് വരിച്ചിട്ടുണ്ട്.
ജീവിത പ്രാരാബ്ധങ്ങള്‍ ആദം കുഞ്ഞ് സാഹിബിനെ പ്രവാസിയാക്കി മാറ്റിയപ്പോള്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന സംഘടനയുടെ പോഷക സംഘടനയായ കെഎംസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മറുനാട്ടിലും അദ്ദേഹം സജീവമായി നിലകൊണ്ടു,
കെഎംസിസി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ജില്ലാ കെഎംസിസിയുടെ വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആദം കുഞ്ഞ് നിലവില്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് കൂട്ടായ്മയായ ക്യൂട്ടിക് ഖത്തറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആണ്.
ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യനിഷ്ഠയോടെയും അതിന്റെ പൂര്‍ണ്ണതയോടും നിറവേറ്റുന്നതില്‍ അതീവ താല്‍പര്യം കാണിക്കുന്ന ആദം കുഞ്ഞ് സാഹിബിനെ സംസ്ഥാന കെഎംസിസിയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തതില്‍ കാസര്‍കോട് ജില്ലാ കെഎംസിസി, കാസര്‍കോട് മണ്ഡലം കെഎംസിസി, മറ്റു പഞ്ചായത്ത് കെഎംസിസി കമ്മിറ്റികള്‍ അഭിനന്ദിച്ചു.