അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ആരോഗ്യ സെമിനാറും നടത്തി

ഷാര്‍ജ: യു.എ.ഇ അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും അഡ്വക്കേറ്റുമായ വൈഎ റഹീം ഉത്ഘാടനം നിര്‍വഹിച്ചു. 'പ്രവാസ ജീവിതവും ആരോഗ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യയിലെ പ്രശസ്ത അക്യുപങ്ചറിസ്റ്റും അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ഡയറക്ടറും ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ അക്യു മാസ്റ്റര്‍ ഷുഹൈബ് രിയാലൂ മുഖ്യപ്രഭാഷണം നടത്തി. തെറ്റായ ജീവിത ശൈലി മൂലം പ്രവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി […]

ഷാര്‍ജ: യു.എ.ഇ അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും അഡ്വക്കേറ്റുമായ വൈഎ റഹീം ഉത്ഘാടനം നിര്‍വഹിച്ചു. 'പ്രവാസ ജീവിതവും ആരോഗ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യയിലെ പ്രശസ്ത അക്യുപങ്ചറിസ്റ്റും അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ഡയറക്ടറും ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ അക്യു മാസ്റ്റര്‍ ഷുഹൈബ് രിയാലൂ മുഖ്യപ്രഭാഷണം നടത്തി. തെറ്റായ ജീവിത ശൈലി മൂലം പ്രവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി വിശദമായ ക്ലാസ്സും സംശയ നിവാരണവും സംഘടിപ്പിച്ചു. തുടര്‍ന്ന് അക്യു മാസ്റ്റര്‍ ഷുഹൈബ് റിയാലുവിനും അഡ്വ. വൈഎ റഹീമിനും ഉപഹാരം നല്‍കി ആദരിച്ചു.
യുഎഇ അക്യുഷ്യന്‍സ് ഭാരവാഹികളായ അഹമ്മദ് മുഹ്‌സിന്‍ സ്വാഗതം പറഞ്ഞു. അന്‍വര്‍ഷാ അധ്യക്ഷത വഹിച്ചു. സുറുമി ഷിഹാബ് ആശംസയും മുഹമ്മദ് ഫസില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it