കാസര്‍കോട് സ്വദേശിനിയായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു; വരന്‍ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

കാസര്‍കോട്: കാസര്‍കോട് പെരുമ്പള സ്വദേശിനിയായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞദിവസം മൊഗ്രാലിലെ റിസോര്‍ട്ടില്‍ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. ഏതാനും ദിവസം മുമ്പ് യൂട്യൂബ് ചാനലിലൂടെയാണ് ശ്രീവിദ്യ പ്രണയവും വിവാഹ നിശ്ചയകാര്യങ്ങളുമൊക്കെ പങ്കുവെച്ചത്. ആറുവര്‍ഷത്തെ പ്രണയ വിവരം ശ്രീവിദ്യ പങ്കുവെച്ചിരുന്നു.ഫ്‌ളവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ. 2019ല്‍ റിലീസിനെത്തിയ […]

കാസര്‍കോട്: കാസര്‍കോട് പെരുമ്പള സ്വദേശിനിയായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞദിവസം മൊഗ്രാലിലെ റിസോര്‍ട്ടില്‍ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. ഏതാനും ദിവസം മുമ്പ് യൂട്യൂബ് ചാനലിലൂടെയാണ് ശ്രീവിദ്യ പ്രണയവും വിവാഹ നിശ്ചയകാര്യങ്ങളുമൊക്കെ പങ്കുവെച്ചത്. ആറുവര്‍ഷത്തെ പ്രണയ വിവരം ശ്രീവിദ്യ പങ്കുവെച്ചിരുന്നു.
ഫ്‌ളവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ. 2019ല്‍ റിലീസിനെത്തിയ ജീംബൂബാ ആണ് രാഹുലിന്റെ ആദ്യ ചിത്രം. സുരേഷ് ഗോപി നായകനാവുന്ന 251 ആണ് രാഹുല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ശ്രീവിദ്യ ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' ആണ് ശ്രീവിദ്യയുടെ പുതിയ ചിത്രം. നടന്‍ സുരേഷ് ഗോപി അടക്കമുള്ളവര്‍ വീഡിയോ കോള്‍ വഴി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related Articles
Next Story
Share it