നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് ഷക്കീല പ്രവര്‍ത്തിക്കുക. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലാവും ഷക്കീലയുടെ പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സിനിമാലോകത്ത് ഷക്കീല എന്നറിയപ്പെടുന്ന ഇവരുടെ പൂര്‍ണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രവും അവര്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന ഷക്കീല നിരവധി മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 110ല്‍ […]

ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് ഷക്കീല പ്രവര്‍ത്തിക്കുക. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലാവും ഷക്കീലയുടെ പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സിനിമാലോകത്ത് ഷക്കീല എന്നറിയപ്പെടുന്ന ഇവരുടെ പൂര്‍ണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രവും അവര്‍ നടത്തുന്നുണ്ട്.

ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന ഷക്കീല നിരവധി മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 110ല്‍ അധികം ചിത്രങ്ങളില്‍ നടി വേഷമിട്ട താരം മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.

Related Articles
Next Story
Share it