മാരകരോഗമായ അര്‍ബുദത്തോട് പൊരുതി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചികിത്സ, അവസാനം കോവിഡും പിടിമുറുക്കി; നടി ശരണ്യ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

തിരുവനന്തപുരം: അര്‍ബുദത്തോട് പൊരുതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കോവിഡ് കൂടി ബാധിച്ചതോടെ നടി ശരണ്യ മരണത്തിന് കീഴടങ്ങി. കഠിനമായ വേദനകളിലൂടെയും യാതനകളിലൂടെയും നാളുകള്‍ തള്ളിനീക്കിയ ശരണ്യ തിങ്കളാഴ്ച ഉച്ചയോടെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന ശണ്യയെ ട്യൂമറിനെ തുടര്‍ന്ന് ഒമ്പത് തവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. തുടര്‍ചികിത്സക്ക് തയ്യാറെടുക്കുന്നതിനിടെ ശരണ്യക്കും അമ്മക്കും കോവിഡ് ബാധിച്ചു. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. മെയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ […]

തിരുവനന്തപുരം: അര്‍ബുദത്തോട് പൊരുതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കോവിഡ് കൂടി ബാധിച്ചതോടെ നടി ശരണ്യ മരണത്തിന് കീഴടങ്ങി. കഠിനമായ വേദനകളിലൂടെയും യാതനകളിലൂടെയും നാളുകള്‍ തള്ളിനീക്കിയ ശരണ്യ തിങ്കളാഴ്ച ഉച്ചയോടെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന ശണ്യയെ ട്യൂമറിനെ തുടര്‍ന്ന് ഒമ്പത് തവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. തുടര്‍ചികിത്സക്ക് തയ്യാറെടുക്കുന്നതിനിടെ ശരണ്യക്കും അമ്മക്കും കോവിഡ് ബാധിച്ചു. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. മെയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഐ.സി.യുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് അന്ത്യം.

2012 മുതല്‍ അര്‍ബുദത്തോടും ട്യൂമറിനോടും പൊരുതി ശരണ്യ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നാളുകള്‍ തള്ളിനീക്കുകയായിരുന്നു. നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ഇത്രയും നാള്‍ പിടിച്ചുനിന്നത്. തുടര്‍ച്ചയായ ചികിത്സമൂലം സാമ്പത്തികമായി തകര്‍ന്ന അവര്‍ക്ക് സിനിമ-സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കുകയും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. 'ചാക്കോ രണ്ടാമന്‍' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

Related Articles
Next Story
Share it