മോണകാട്ടി, നിഷ്‌കളങ്കമായ ആ ചിരി ഇനിയില്ല

തിരുവനന്തപുരം: വാര്‍ധക്യ പ്രണയവും നിഷ്‌കളങ്കമായ നാണവും മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ആ ചിരിയും ഇനിയില്ല. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളുമായി സിനിമാ പ്രേമികളെ ആകര്‍ഷിച്ച നടി ആര്‍. സുബ്ബലക്ഷ്മി ഇന്നലെയാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരെടുത്തിരുന്നു. നന്ദനം, രാപ്പകല്‍, കല്യാണ രാമന്‍ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട സുബ്ബലക്ഷ്മി മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ്. സംഗീതജ്ഞയായിട്ടായിരുന്നു ആര്‍. സുബ്ബലക്ഷ്മി കലാ രംഗത്ത് അരങ്ങേറിയത്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപകയായും പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ […]

തിരുവനന്തപുരം: വാര്‍ധക്യ പ്രണയവും നിഷ്‌കളങ്കമായ നാണവും മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ആ ചിരിയും ഇനിയില്ല. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളുമായി സിനിമാ പ്രേമികളെ ആകര്‍ഷിച്ച നടി ആര്‍. സുബ്ബലക്ഷ്മി ഇന്നലെയാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരെടുത്തിരുന്നു. നന്ദനം, രാപ്പകല്‍, കല്യാണ രാമന്‍ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട സുബ്ബലക്ഷ്മി മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ്. സംഗീതജ്ഞയായിട്ടായിരുന്നു ആര്‍. സുബ്ബലക്ഷ്മി കലാ രംഗത്ത് അരങ്ങേറിയത്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപകയായും പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ തന്നെ സുബ്ബലക്ഷ്മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നന്ദനത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം. സുബ്ബലക്ഷ്മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണരാമനിലേതായിരുന്നു. കാര്‍ത്ത്യായനിയായിരുന്നു ഇതില്‍ വേഷം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മുത്തശ്ശന്‍ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്മിയുടെ കെമിസ്ട്രി വര്‍ക്കായതും ഈ ചിത്രത്തിലാണ്. വിജയ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആര്‍. സുബ്ബലക്ഷ്മി അവസാനമായി വേഷമിട്ടത്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയില്‍ ഗായികയായും തിളങ്ങി. ഭര്‍ത്താവ് കല്യാണകൃഷ്ണന്‍. നടിയായ താരാ കല്യാണ്‍ മകളാണ്.

Related Articles
Next Story
Share it