നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: കുശുമ്പിയായും തമാശക്കാരിയുമൊക്കെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച സിനിമാ-നാടക നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശാരദയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായാണ് ഒട്ടുമിക്ക ചിത്രങ്ങളിലും ശാരദ പ്രത്യക്ഷപ്പെട്ടത്. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. നാടക […]

കോഴിക്കോട്: കുശുമ്പിയായും തമാശക്കാരിയുമൊക്കെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച സിനിമാ-നാടക നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശാരദയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു.
ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായാണ് ഒട്ടുമിക്ക ചിത്രങ്ങളിലും ശാരദ പ്രത്യക്ഷപ്പെട്ടത്. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‌സിംഗ് അസിസ്റ്റാണ്.

Related Articles
Next Story
Share it