നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണം; പ്രത്യേക കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്തയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രിം കോടതിക്ക് കത്തയച്ചു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. പ്രോസിക്യുഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാക്കാത്തത് കാരണമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി ആദ്യവാരം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രിം കോടതിക്ക് കത്തയച്ചു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.
പ്രോസിക്യുഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാക്കാത്തത് കാരണമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി ആദ്യവാരം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ഇതിന് സാധിക്കാത്ത സാഹചര്യത്തിലാണ് ആറുമാസം കൂടി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. കത്ത് തിങ്കളാഴ്ച ഖാന്‍വില്‍ഖറിന്റെ ബഞ്ച് പരിഗണിക്കും.