നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് കാവ്യ മാധ്യവന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ ഹാജരായത്. നേരത്തെ മെയ് മാസത്തില്‍ ഹാജരാകാന്‍ കാവ്യയാട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസ് നീട്ടിവെച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. 300 ഓളം സാക്ഷികളുള്ള കേസില്‍ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സാവകാശം അനുവദിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യ […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് കാവ്യ മാധ്യവന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ ഹാജരായത്. നേരത്തെ മെയ് മാസത്തില്‍ ഹാജരാകാന്‍ കാവ്യയാട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസ് നീട്ടിവെച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

300 ഓളം സാക്ഷികളുള്ള കേസില്‍ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സാവകാശം അനുവദിച്ചിരുന്നു.

കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യ കൂടിയാണ് കാവ്യ മാധവന്‍. രഹസ്യ വിചാരണയായതിനാല്‍ അടിച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ യുവ നടിയെ ഓടുന്ന കാറില്‍ ആക്രമിച്ചത്.

Related Articles
Next Story
Share it